ADVERTISEMENT

തിരുവനന്തപുരം ∙ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ കൂടിക്കാഴ്ച നിഷേധിച്ചുവെന്ന വീണാ ജോർജിന്റെ ആരോപണം നാടകമാണെന്നും വീണാ ജോർജ് വഞ്ചനയുടെ ആൾരൂപമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ക്യൂബൻ സർക്കാരിന്റെ പ്രതിനിധികളെ കാണാനാണ് സംസ്ഥാനത്തിന്റെ ആരോഗ്യമന്ത്രി ഡൽഹിയിലെത്തിയത്. സംസ്ഥാന ഖജനാവിലെ പണം ഉപയോഗിച്ച് നടത്തിയ അനാവശ്യ യാത്രയായിരുന്നു. അത് മറയ്ക്കാനാണ് കേന്ദ്ര ആരോഗ്യമന്ത്രി സന്ദർശനം നിഷേധിച്ചുവെന്ന കള്ളപ്രചരണം നടത്തുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. 

‘‘ഇത്തരം നാടകങ്ങൾ വീണാ ജോർജിന് പുത്തരിയല്ല. ഇതിനു മുൻപ് കുവൈത്തിലേക്ക് യാത്രാ അനുമതി ലഭിക്കാതെ വിമാനത്താവളത്തിൽനിന്നും തിരിച്ചയച്ചുവെന്ന് പറഞ്ഞ് ബഹളം വച്ചത് മലയാളികൾ മറന്നിട്ടില്ല. വിദേശത്ത് ദുരന്ത മുഖത്ത് കേന്ദ്രസർക്കാരാണ് കാര്യങ്ങൾ ചെയ്യേണ്ടതെന്നിരിക്കെ അധികാര ദുർവിനിയോഗം നടത്താനായിരുന്നു അന്ന് മന്ത്രി ശ്രമിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുൻപേ അനുമതി തേടണമെന്ന് അറിയാത്തയാളല്ല സംസ്ഥാന ആരോഗ്യമന്ത്രി. എന്നിട്ടും കൂടിക്കാഴ്ചയ്ക്കുള്ള കത്ത് വൈകി നൽകിയത് മന്ത്രിയുടെ ഉത്തരവാദിത്തമില്ലായ്മയാണ് കാണിക്കുന്നത്. ആശാവർക്കർമാരുടെ സമരത്തിൽ നിന്നും ശ്രദ്ധതിരിക്കാനാണ് മന്ത്രി ശ്രമിക്കുന്നതെന്ന് വ്യക്തമാണ്’’ – സുരേന്ദ്രൻ പറഞ്ഞു. 

സംസ്ഥാന മന്ത്രിയുടെ അലംഭാവത്തെ തുറന്നു കാണിക്കേണ്ട പ്രതിപക്ഷമായ കോൺഗ്രസ് അവരെ പിന്തുണയ്ക്കുകയാണ് ചെയ്യുന്നത്. എന്നാൽ അടുത്ത ആഴ്ച വീണയെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ച ജെ.പി. നഡ്ഡ പക്വമായ നിലപാടാണ് സ്വീകരിച്ചത്. ആശാവർക്കർമാരുടെ സമരത്തെ അവഗണിക്കുകയാണ് വീണാ ജോർജും സർക്കാരും ചെയ്യുന്നത്. സമരക്കാരുമായുള്ള ചർച്ചയിൽ ഒട്ടും വിട്ടുവീഴ്ച ചെയ്യാത്ത ആരോഗ്യമന്ത്രി സംസ്ഥാനത്തിനു നാണക്കേടാണ്. സംസ്ഥാന വിഷയമാണ് ആരോഗ്യം എന്നിരിക്കെ ആശാവർക്കർമാരുടെ ഓണറേറിയം വർധിപ്പിക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ കർത്തവ്യമാണ്. ആശാവർക്കർമാരുടെ ഇൻസെന്റീവ് വർധിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി പാർലമെന്റിൽ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ സമരക്കാരുടെ ആവശ്യം പരിഗണിക്കാതെ കേന്ദ്രത്തിനെ പഴിചാരാനുള്ള ശ്രമങ്ങൾ അനുവദിക്കില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

English Summary:

Veena George's Delhi Trip: Veena George's actions are under fire. K. Surendran accuses the Kerala Health Minister of a deceitful trip to Delhi and using the Asha workers' strike as a distraction, highlighting the opposition's complicity.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com