ADVERTISEMENT

തൊടുപുഴ∙  കൊല്ലപ്പെട്ട ബിജു ജോസഫിന്റെ മരണം തലച്ചോറിലേറ്റ ക്ഷതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ആന്തരിക രക്തസ്രാവം ഉണ്ടായെന്നും ഇതും മരണത്തിലേക്ക് നയിച്ചെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. അതേസമയം വലതുകയ്യിലെ മുറിവ് സംബന്ധിച്ച് കൂടുതൽ അന്വേഷണം വേണമെന്ന നിലപാടിലാണ് പൊലീസ്.

സാമ്പത്തിക തർക്കമാണ് ബിജു ജോസഫിന്റെ കൊലപാതകത്തിലേക്ക് നയിച്ചത്. കൊലപ്പെടുത്തിയ ശേഷം ചെത്തിമറ്റത്തെ ആൾതാമസമില്ലാത്ത ഗോഡൗണിന് സമീപം അഞ്ചടിയോളം താഴ്ചയുള്ള മാൻഹോളിലിറങ്ങി മൂന്നടിയോളം കുഴിയെടുത്ത് അതിനുള്ളിൽ ബിജുവിന്റെ മൃതദേഹം തള്ളിക്കയറ്റുകയായിരുന്നു. മാൻഹോൾ പൊളിച്ചാണ് ഇന്നലെ മൃതദേഹം പുറത്തെടുത്തത്.

ബിജുവിന് നേരത്തെയും ഭീഷണി ഉണ്ടായിരുന്നെന്ന് സഹോദരൻ എം.സി.ജോസ് വെളിപ്പെടുത്തി. കൊലപാതകത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത ബിജുവിന്റെ ബിസിസന് പങ്കാളി ജോമോൻ, ബിജുവിന്റെ ഭാര്യയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയിരുന്നു. കൊലപാതകത്തിൽ ജോമോന്റെ ഡ്രൈവർക്ക് പങ്കുണ്ടെന്നും ജോസ് പറഞ്ഞു. കേസിലെ മറ്റു പ്രതികളായ മുഹമ്മദ് അസ്‌ലം, ജോമിന്‍, ആഷിഖ് എന്നിവര്‍ കസ്റ്റഡിയിലാണ്. ക്വട്ടേഷന്‍ സംഘത്തെ ജോമോന് പരിചയപ്പെടുത്തിയത് ജോമിനാണ്. കണ്ണൂരില്‍നിന്നുള്ള ആംബുലന്‍സ് ഡ്രൈവറാണ് ജോമിന്‍. കസ്റ്റഡിയിലുള്ള ആഷിഖ് കാപ്പാ കേസ് പ്രതിയാണ്.

ആഷിഖ് നൽകിയ മൊഴിയാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. കയ്യിലുണ്ടായിരുന്ന പണം നല്‍കിയത് ജോമോനാണെന്ന് ‌‌‌പറഞ്ഞപ്പോള്‍ എന്തിന് നല്‍കിയെന്ന അന്വേഷണം വഴിത്തിരിവായി. അതേ സമയത്ത് തന്നെ തൊടുപുഴ പൊലീസ് സ്റ്റേഷനില്‍ ബിജുവിനെ കാണാനില്ലെന്ന പരാതിയുമായി കുടുംബവുമെത്തിയിരുന്നു ഒരാളെ കാറില്‍ തട്ടിക്കൊണ്ടുപോകുന്നത് കണ്ടുവെന്ന ദൃക്സാക്ഷി മൊഴിയും തട്ടിക്കൊണ്ടുപോയ സ്ഥലത്തുനിന്ന് ലഭിച്ച ബിജുവിന്‍റെ ചെരുപ്പും പഴ്സും കേസിൽ നിര്‍ണായകമായി.

എറണാകുളത്ത് ജോമോന്‍ കൂടി കസ്റ്റഡിയിലായതോടെ ആഷിഖിന് നൽകിയ പണം ബിജു ജോസഫിനെ കൊല്ലാന്‍ നല്‍കിയ ക്വട്ടേഷന്‍ തുകയാണെന്ന് തെളിഞ്ഞു. ജോമോന്‍ മറ്റ് പ്രതികള്‍ക്ക് ഗൂഗിള്‍ പേ വഴി പണം നല്‍കിയതിന്റെ തെളിവും പൊലീസ് കണ്ടെത്തി. പിന്നാലെയാണ് ഗോഡൗണിൽ മൃതദേഹം ഒളിപ്പിച്ചതായി പ്രതികൾ സമ്മതിച്ചത്. മുന്‍പ് രണ്ടുതവണ കൊലപാതകശ്രമം നടന്നിരുന്നുവെന്നും വ്യാഴാഴ്ച പ്രതികള്‍ ബിജുവിനെ തട്ടിക്കൊണ്ടുപോയി കാറില്‍വച്ച് മര്‍ദിച്ചുവെന്നും ഇടുക്കി എസ്പി ടി.കെ.വിഷ്ണു പ്രദീപ് പറഞ്ഞു.

English Summary:

Biju Joseph Murder: Brain injury caused Biju Joseph's death, according to the postmortem report from Thodupuzha.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com