പക്ഷിയിടിച്ചു; തിരുവനന്തപുരം – ബെംഗളൂരു ഇൻഡിഗോ വിമാനം റദ്ദാക്കി; യാത്രക്കാരെ പുതിയ വിമാനത്തിലെത്തിച്ചു

Mail This Article
×
തിരുവനന്തപുരം∙ പക്ഷിയിടിച്ചതിനെ തുടർന്ന് തിരുവനന്തപുരം – ബെംഗളൂരു വിമാനം റദ്ദാക്കി. തിങ്കളാഴ്ച രാവിലെ ഏഴരയ്ക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽനിന്നു ടേക്ക് ഓഫിനു മുന്നോടി ആയിട്ടായിരുന്നു സംഭവം. ഇൻഡിഗോയുടെ 6ഇ 6629 വിമാനത്തിലാണ് പക്ഷിയിടിച്ചത്.
ഒന്നര മണിക്കൂറിലേറെ പരിശോധനയ്ക്കു വിധേയമാക്കിയതിനു പിന്നാലെ വിമാനം റദ്ദാക്കിയെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാരെ മറ്റൊരു വിമാനത്തിൽ വൈകിട്ട് 6:30നു ബെംഗളൂരുവിലേക്ക് കൊണ്ടുപോയി.
English Summary:
IndiGo flight 6E 6629 from Thiruvananthapuram to Bengaluru cancelled after a bird strike upon takeoff.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.