ADVERTISEMENT

പാലക്കുന്ന് ∙ ആഫ്രിക്കൻ രാജ്യമായ ടോഗോയിലെ ലോമെ തുറമുഖത്തുനിന്നു കാമറൂണിലേക്കു പോകുന്നതിനിടെ കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിൽ മലയാളികളും. ഇവർ ഉൾപ്പെടെ 18 ജീവനക്കാരുമായി പോകുകയായിരുന്ന ചരക്കുകപ്പലാണ് കടൽക്കൊള്ളക്കാർ റാഞ്ചിയത്. കാസർകോട് ബേക്കൽ പനയാൽ അമ്പങ്ങാട്‌ കോട്ടപ്പാറയിലെ രജീന്ദ്രൻ ഭാർഗവനും (35) ഒരു കൊച്ചി സ്വദേശിയും ഉൾപ്പെടെ കപ്പലിൽ 7 ഇന്ത്യക്കാർ ഉണ്ടെന്നാണു വിവരം. 

മാർച്ച് 17നു രാത്രി കപ്പൽ റാഞ്ചിയതായാണ് പാനമയിലെ വിറ്റൂ റിവർ കപ്പൽ കമ്പനി രജീന്ദ്രന്റെ ബന്ധുക്കളെ അറിയിച്ചിരിക്കുന്നത്. മുംബൈ ആസ്ഥാനമായ മേരിടെക് ടാങ്കർ മാനേജ്മെന്റിന്റെ ചരക്കുമായി പോകുകയായിരുന്നു ചരക്കുകപ്പൽ. കടൽക്കൊള്ളക്കാരുമായി കപ്പൽക്കമ്പനി അധികൃതർ ചർച്ച നടത്തിയെന്നും ജീവനക്കാർ സുരക്ഷിതരാണെന്നും അധികൃതർ പറയുന്നു. പ്രശ്‌നത്തിൽ ഇടപെടണമെന്ന്‌ ആവശ്യപ്പെട്ട് രജീന്ദ്രന്റെ ബന്ധുക്കൾ കേന്ദ്രമന്ത്രിമാർ, മുഖ്യമന്ത്രി, എംപിമാർ എന്നിവർക്കു നിവേദനം നൽകിയിട്ടുണ്ട്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com