ADVERTISEMENT

ന്യൂഡല്‍ഹി ∙ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) മുൻ മേധാവി സഞ്ജയ് കുമാർ മിശ്രയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉപദേശക സമിതിയിൽ സ്ഥിരം അംഗമായി നിയമിച്ചു. സെക്രട്ടറി തലത്തിലാണ്‌ നിയമനം. ഉത്തർപ്രദേശിൽ നിന്നുള്ള 1984 ബാച്ച്  ഇന്ത്യൻ റവന്യു സർവീസ്  (ഐആർഎസ്) ഉദ്യോഗസ്ഥനാണ് സഞ്ജയ് കുമാർ മിശ്ര. 2018ൽ ഇ.ഡി മേധാവിയായ ശേഷം പലതവണ സഞ്ജയ് കുമാർ മിശ്രയുടെ സർവീസ് കാലാവധി കേന്ദ്രം നീട്ടിനൽകിയിരുന്നു. മൂന്നാം തവണയും കാലാവധി നീട്ടിക്കൊടുത്തതു നിയമവിരുദ്ധമാണെന്നു സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

ഇ.ഡി മേധാവിയായിരുന്ന കാലയളവിൽ ഒട്ടേറെ ഉന്നതരുടെ കേസുകളാണ് സഞ്ജയ് കുമാർ മിശ്ര കൈകാര്യം ചെയ്തിരുന്നത്. മുൻ കേന്ദ്രമന്ത്രി പി. ചിദംബരം, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, മുൻ കേന്ദ്രമന്ത്രി ശരദ് പവാർ, ജമ്മു - കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി, നിലവിലെ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ല, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, ബംഗാൾ മുൻ വിദ്യാഭ്യാസമന്ത്രി പാർഥ ചാറ്റർജി എന്നിവരുടെ കേസുകളെല്ലാം നടന്നത് സഞ്ജയ് മിശ്ര ഇ.ഡി തലപ്പത്ത് ഇരിക്കുമ്പോഴാണ്.

English Summary:

Sanjay Kumar Mishra's Appointment: Sanjay Kumar Mishra, former Enforcement Directorate chief, becomes Member Of Prime Minister's Economic Advisory Council

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com