ഊർജ മേഖലകളിലും കടലിലും ആക്രമണം നിർത്തിവയ്ക്കാൻ റഷ്യ, യുക്രെയ്ൻ ധരണ; പ്രാബല്യം മുപ്പതു ദിവസം

Mail This Article
×
മോസ്കോ ∙ ഊർജ മേഖലകൾ ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങൾ നിർത്തിവയ്‌ക്കാൻ റഷ്യ, യുക്രെയ്ൻ ധരണ. എണ്ണ ശുദ്ധീകരണശാലകൾ, എണ്ണ, വാതക പൈപ്പ്‌ലൈനുകൾ, അണുശക്തി നിലയങ്ങൾ, ഇന്ധന സംഭരണ ശാലകൾ, പമ്പിങ് സ്റ്റേഷനുകൾ എന്നിവയാണ് റഷ്യയും യുക്രെയ്നും താൽക്കാലികമായി ആക്രമണങ്ങൾ നിർത്താൻ ധാരണയിലെത്തിയത്.
കടലിലും ആക്രമണം നിർത്തിവയ്ക്കാൻ ധാരണയായി. വെടിനിർത്തലിന് മുപ്പത് ദിവസത്തേക്കാണ് പ്രാബല്യം. യുഎസിന്റെ മധ്യസ്ഥതയിൽ നടത്തിയ ചർച്ചയിലാണ് ധാരണയായത്. റഷ്യയ്‌ക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഏതാനും ഉപരോധങ്ങൾ പിൻവലിക്കാൻ യുഎസ് തീരുമാനിച്ചു.
English Summary:
Russia, Ukraine agree to sea, energy truce: The United States reached deals on Tuesday with Ukraine and Russia to pause their attacks at sea and against energy targets, with Washington agreeing to push to lift some sanctions against Moscow.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.