വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന മൂന്നു വയസ്സുകാരൻ സമീപത്തെ കുളത്തിൽ വീണു മരിച്ചു

Mail This Article
×
ചേർത്തല (ആലപ്പുഴ) ∙ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന മൂന്നു വയസ്സുകാരൻ സമീപത്തെ കുളത്തിൽ വീണു മരിച്ചു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് പതിനാലാം വാർഡിൽ കളത്തിൽ വീട്ടിൽ ജയ്സന്റെയും ദീപ്തിയുടെയും മകൻ ഡെയ്ൻ ആണ് മരിച്ചത്.
പള്ളിപ്പുറത്ത് പടിഞ്ഞാറെകരിയിലുള്ള ദീപ്തിയുടെ വീട്ടിൽ വച്ച് ഞായറാഴ്ച ഉച്ചയ്‌ക്കായിരുന്നു അപകടം. സംഭവസമയത്ത് കുട്ടിയുടെ മുത്തച്ഛൻ ജോസും ഭാര്യ വത്സലയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
English Summary:
Three-Year-Old Drowns in Pond: Child drowning claims the life of a three-year-old in Alappuzha
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.