ADVERTISEMENT

വാഷിങ്ടൻ∙ ലോകത്തിലെ എല്ലാ രാജ്യങ്ങൾക്കുമേലും യുഎസ് നികുതി ചുമത്തുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസിന് ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന പകരച്ചുങ്കം (റസിപ്രോക്കൽ താരിഫ്) ബുധാനഴ്ച നിലവിൽ വരും. ഈ ദിനം രാജ്യത്തിന്റെ ‘വിമോചന ദിനം’ ആയിരിക്കുമെന്നും ട്രംപ് പറഞ്ഞു. നേരത്തെ 10, 15 രാജ്യങ്ങള്‍ക്കു മാത്രമായിരിക്കും പകരച്ചുങ്കം ഏർപ്പെടുത്തുകയെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇതു തള്ളിക്കൊണ്ടാണ് പുതിയ പ്രഖ്യാപനം. 

എല്ലാ രാജ്യങ്ങളിൽ നിന്നും തുടങ്ങാം, എന്തു സംഭവിക്കുമെന്ന് നോക്കാമെന്നായിരുന്നു ട്രംപ് പറഞ്ഞത്. എല്ലാ രാജ്യങ്ങൾക്കുമേലും നികുതി ചുമത്തുന്നതിനെ കുറിച്ചാണ് സംസാരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഎസിൽ ഇറക്കുമതി ചെയ്യുന്ന അലുമിനിയം, സ്റ്റീൽ, കാറുകൾ എന്നിവയ്ക്ക് തീരുവ ചുമത്തിയിട്ടുണ്ട്. ചൈനയിൽ നിന്നു ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങളുടെ തീരുവയും ഇതിനോടകം വർധിപ്പിച്ചിട്ടുണ്ട്. 

അതേസമയം, ഇന്ത്യ യുഎസിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങളുടെ തീരുവ കുറയ്ക്കുമെന്ന് സൂചനയുണ്ട്. പകരച്ചുങ്കം ഇന്ത്യൻ കയറ്റുമതിയെ ബാധിക്കാതിരിക്കാനാണ് യുഎസ് ഉൽപന്നങ്ങൾക്കുള്ള ഇറക്കുമതി തീരുവ കുറയ്ക്കുന്നത്. ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് യുഎസ്.

English Summary:

Donald Trump's reciprocal tariff: Reciprocal tariffs imposed by US President Trump will impact all countries. This reciprocal tariff system affects import duties across many sectors, including steel, aluminum and automobiles.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com