ADVERTISEMENT

മധുര∙ പ്രതീക്ഷിച്ച പോലെ പാർട്ടിക്ക് വളരാനായില്ലെന്നും പോരായ്മകൾ ഉണ്ടായെന്നും സിപിഎം പാർട്ടി കോൺഗ്രസിൽ വിമർശനം. പാർട്ടി താഴെത്തട്ടിൽ അതീവ ദുർബലമാണെന്ന് സംഘടന റിപ്പോർട്ടിന്‍മേലുള്ള ചർച്ചയിൽ പി.കെ.ബിജു കേരളഘടകത്തിന് വേണ്ടി സ്വയം വിമർശനം നടത്തി. കേരളത്തിൽ ഉൾപ്പെടെ കൊഴിഞ്ഞുപോക്ക് ഉണ്ടെന്നും ജനകീയ വിഷയങ്ങൾ ഉയർത്തി സമരം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിഭരണഘടന ഭേദഗതി ചെയ്യാനും തീരുമാനമുണ്ടായി. സിപിഎം അംഗത്വ ഫീസ് 5 രൂപയിൽ നിന്ന് 10 രൂപയാക്കി ഉയർത്തും. നിലവിൽ 10 ലക്ഷം സിപിഎം അംഗങ്ങളാണുള്ളത്. 

സ്വകാര്യമൂലധന നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതടക്കമുള്ള കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാരിന്റെ നയംമാറ്റത്തിനും പാർട്ടി കോൺഗ്രസ് പൂര്‍ണപിന്തുണ പ്രഖ്യാപിച്ചു. കേരളത്തിലെ ജനാധിപത്യനേട്ടങ്ങള്‍ പ്രചരിപ്പിക്കാനും ഇടതുസര്‍ക്കാരിന്റെ സംരക്ഷണത്തിനായി അണിനിരക്കാനും ആഹ്വാനം ചെയ്യുന്ന പ്രമേയവും അംഗീകരിച്ചു. അതേസമയം, വിദേശസര്‍വകലാശാലൾക്ക് വഴിയൊരുക്കുന്ന സമീപനം വിമർശനം നേരിടുകയും ചെയ്തു.

English Summary:

CPM Party Congress: CPM Congress Highlights Weaknesses, Plans Membership Fee Hike

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com