ADVERTISEMENT

ലണ്ടൻ ∙ ഓക്സ്ഫഡിന്റെ ഈ വർഷത്തെ ജനകീയ വാക്ക് നിഘണ്ടു വിദഗ്ധർ കണ്ടെത്തുന്നതിനു പകരം ജനങ്ങൾ തന്നെ കണ്ടെത്തും. ഓക്സ്ഫഡ് യൂണിവേഴ്സിറ്റി പ്രസിന്റെ ചരിത്രത്തിലാദ്യമാണ് വാക്ക് കണ്ടെത്താൻ ഓൺലൈൻ വോട്ടെടുപ്പു നടത്തുന്നത്.

വിദഗ്ധരുടെ ചുരുക്കപ്പട്ടികയിലുള്ളത് 3 വാക്കുകളാണ്: metaverse, #IStandWith, goblin mode. ഇവയിൽ ഏതാണ് ‘വേഡ് ഓഫ് ദി ഇയർ’ ബഹുമതിക്ക് അർഹമായതെന്ന് ഡിസംബർ 2 വരെ വോട്ടു ചെയ്യാം: https://languages.oup.com/word-of-the-year/2022/

മത്സരിക്കുന്ന വാക്കുകൾ

മെറ്റവേഴ്സ്: കംപ്യൂട്ടർ നിർമിത ചുറ്റുപാടിൽ ആശയവിനിമയം നടത്താനുള്ള വെർച്വൽ റിയാലിറ്റി ഇടം. 

(ഈ പുതുവാക്കിന്റെ ഉപയോഗം കഴിഞ്ഞ വർഷത്തെക്കാൾ നാലിരട്ടി വർധിച്ചു)

#ഐസ്റ്റാൻഡ്‌വിത്ത്: ആക്ടിവിസവും ആശയപിന്തുണയും വ്യക്തമാക്കാൻ ഉപയോഗിക്കുന്ന ‘വാക്ക്’. 

(ഒരു സംഭവത്തോട് അല്ലെങ്കിൽ വ്യക്തിയോട് പിന്തുണ പ്രഖ്യാപിച്ച് സമൂഹമാധ്യമങ്ങളിൽ പിറന്നതും ഈ വർഷം പല സമയങ്ങളിലായി വ്യാപകമായി ഉപയോഗിക്കപ്പെടുന്നതും)

ഗോബ്ലിൻ മോഡ്: സമൂഹത്തിന്റെ അടുക്കും ചിട്ടയും നമ്മളെക്കുറിച്ചുള്ള വലിയ പ്രതീക്ഷകളും എല്ലാം തള്ളി അലസതയിൽ കഴിയുക. 

(കോവിഡ് ലോക്‌ഡൗണിനു ശേഷം സാധാരണനിലയിലേക്കു തിരിച്ചുവരാനുള്ള താൽപര്യമില്ലായ്മയെ സൂചിപ്പിച്ചാണ് ഈ പ്രയോഗം ജനകീയമായിത്തുടങ്ങിയത്. സ്വന്തം രൂപത്തെക്കുറിച്ച് ഒരു കൂസലുമില്ലാത്ത കുട്ടിച്ചാത്തനെപ്പോലെ എന്ന അർഥത്തിലാണ് ‘ഗോബ്ലിൻ രീതി’ എന്ന് പറയുന്നത്)

English Summary: Oxford dictionary word of the year to be chosen by people

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com