കോംഗോയിൽ 35 ഗ്രാമീണരെ ഭീകരർ വധിച്ചു
Mail This Article
×
ബെനി (കോംഗോ) ∙ കിഴക്കൻ കോംഗോയിലെ നോർത്ത് കിവു പ്രവിശ്യയിലെ മുകോണ്ടി ഗ്രാമത്തിൽ ഭീകരർ 35 പേരെ വധിച്ചു. ഇസ്‍ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സസ് (എഡിഎഫ്) ആണ് ആക്രമണം നടത്തിയത്.
ബുധനാഴ്ച രാത്രിയിലായിരുന്നു ആക്രമണം. മരണസംഖ്യ കൂടാനിടയുണ്ട്.
ഭീകരപ്രവർത്തനങ്ങൾക്കു സഹായം നൽകിവന്ന ഏതാനും പേരെ തടവിലാക്കിയതിനു പ്രതികാരമായാണ് ഇപ്പോഴത്തെ ആക്രമണമെന്നു സൈന്യം വിശദീകരിച്ചു.
English Summary: Terrorists killed 35 villagers in Congo
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.