യുഎസ് അംബാസഡറായി എറിക് ഗാർസെറ്റി സത്യപ്രതിജ്ഞ ചെയ്തു
Mail This Article
വാഷിങ്ടൻ ∙ നിയമന അംഗീകാരത്തിനുണ്ടായ 2 വർഷത്തെ കാത്തിരിപ്പിനൊടുവിൽ എറിക് ഗാർസെറ്റി ഇന്ത്യയിലെ യുഎസ് അംബാസഡറായി സത്യപ്രതിജ്ഞ ചെയ്തു. ജൂത, മെക്സിക്കൻ – അമേരിക്കൻ കുടുംബപശ്ചാത്തലമുള്ള ഗാർസെറ്റി (52) മകൾ മായയുടെ കയ്യിലെ ഹീബ്രൂ ബൈബിളിൽ കൈവച്ചാണു സത്യവാചകം ചൊല്ലിയത്. യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ ഓഫിസിൽ നടന്ന ചടങ്ങിനു ശേഷം യുഎസിലെ ഇന്ത്യൻ അംബാസഡർ തരൺജിത് സിങ് സന്ധു കൂടിക്കാഴ്ച നടത്തി.
2021 ജൂലൈയിലാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇന്ത്യയിലേക്കുള്ള അംബാസഡറായി ഗാർസെറ്റിയെ നാമനിർദേശം ചെയ്തതെങ്കിലും സെനറ്റിൽ ഈ മാസം ആദ്യം മാത്രമാണ് അംഗീകാരം ലഭിച്ചത്. ലൊസാഞ്ചലസ് മുൻ മേയറായ ഗാർസെറ്റി സ്റ്റാഫ് അംഗങ്ങളിലൊരാൾക്കെതിരെയുള്ള ലൈംഗിക ആരോപണം നീതിപൂർവം കൈകാര്യം ചെയ്തില്ലെന്ന പരാതിയെ തുടർന്നാണ് സെനറ്റർമാരിൽ ചിലർ നിയമനത്തെ എതിർത്തത്.
English Summary : Eric Garcetti takes charge as US Ambassador to India