ADVERTISEMENT

ന്യൂയോർക്ക് ∙ യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനു (70) പ്രോസ്റ്റേറ്റ് കാൻസർ കണ്ടെത്തിയതും കഴിഞ്ഞമാസം ശസ്ത്രക്രിയ നടത്തിയതും പ്രസിഡന്റ് ജോ ബൈഡനെ അറിയിച്ചിരുന്നില്ലെന്നു പെന്റഗൺ സ്ഥിരീകരിച്ചു. 

കഴിഞ്ഞമാസം 22ന് ആയിരുന്നു ശസ്ത്രക്രിയ. ഡപ്യൂട്ടി സെക്രട്ടറിക്കു താൽക്കാലികച്ചുമതല കൈമാറിയെങ്കിലും കാരണം പറഞ്ഞിരുന്നില്ല. ഓസ്റ്റിൻ പിറ്റേന്ന് ആശുപത്രി വിട്ടെങ്കിലും അസ്വസ്ഥതകൾ മൂലം ഈമാസം ഒന്നിനു വീണ്ടും അഡ്മിറ്റ് ചെയ്തു. ഡപ്യൂട്ടി സെക്രട്ടറി കാത്‌ലീൻ ഹിക്സ് അവധി റദ്ദാക്കി വിദേശത്തുനിന്നെത്തി വീണ്ടും താൽക്കാലിക ചുമതല ഏറ്റെടുത്തു. 

മൂത്രത്തിൽ പഴുപ്പ് കണ്ടെത്തിയ ഓസ്റ്റിനെ ഐസിയുവിലേക്കു മാറ്റിയെങ്കിലും നാലാം തീയതി മാത്രമാണ് ഇക്കാര്യം ബൈഡനെ അറിയിച്ചത്. രോഗം കാൻസറാണെന്ന് അറിഞ്ഞതാകട്ടെ ഒൻപതിനും. 

കാബിനറ്റ് സെക്രട്ടറിമാർ ജോലിയിൽനിന്നു വിട്ടുനിൽക്കേണ്ടിവന്നാൽ അറിയിക്കണമെന്നു വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് പുതിയ നിർദേശം നൽകി. അടിയന്തര സാഹചര്യങ്ങളിൽ ചുമതല കൈമാറുന്നതിനു നിലവിലുള്ള രീതി വെള്ളിയാഴ്ചയ്ക്കകം അറിയിക്കാനും നിർദേശമുണ്ട്. ഓസ്റ്റിൻ രാജിവയ്ക്കണമെന്നു മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടു. 

English Summary:

US defense secretary Lloyd Austin was diagnosed with prostrate cancer; President Joe Biden not informed till January 9

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com