ADVERTISEMENT

ബർലിൻ ∙ 28 അഫ്ഗാൻ പൗരന്മാരെ ജർമനി നാടുകടത്തി. 2021 ൽ താലിബാൻ അഫ്ഗാനിൽ അധികാരം പിടിച്ചശേഷം ആദ്യമായാണ് ഈ നടപടി. പടിഞ്ഞാറൻ ജർമനിയിലെ സുലിങ്ങൻ നഗരത്തിൽ സംഗീത പരിപാടിക്കിടെ സിറിയയിൽനിന്നുള്ള അഭയാർഥി 3 പേരെ വധിച്ച് ദിവസങ്ങൾക്കകമാണു നാടുകടത്തൽ. 

ശിക്ഷിക്കപ്പെട്ട കുറ്റവാളികളെയാണു നാടുകത്തിയതെന്നു സർക്കാർ വക്താവ് വിശദീകരിച്ചെങ്കിലും കുറ്റകൃത്യങ്ങൾ വെളിപ്പെടുത്തിയില്ല. രാജ്യത്തിന്റെ സുരക്ഷ കണക്കിലെടുത്താണ് നടപടിയെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. ജർമനിയും താലിബാനുമായി നയതന്ത്രബന്ധമില്ല. 

English Summary:

Germany deported 28 Afghan citizens

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com