ഖുർആൻ കത്തിച്ച കേസിലെ പ്രതിയെ വെടിവച്ചുകൊന്നു

Mail This Article
സ്റ്റോക്കോം (സ്വീഡൻ) ∙ ഖുർആൻ കത്തിച്ചുവെന്ന കേസിൽ സ്വീഡിഷ് കോടതി വിധി പറയുന്നതിനു മണിക്കൂറുകൾക്കു മുൻപ് പ്രതിയായ ഇറാഖ് പൗരൻ സൽവാൻ മോമിക (38) വീടിനുള്ളിൽ വെടിയേറ്റു കൊല്ലപ്പെട്ടു. സംഭവത്തിൽ 5 പേർ അറസ്റ്റിലായി. കൃത്യത്തിനു പിന്നിൽ വിദേശശക്തിയുടെ കയ്യുണ്ടെന്നു സ്വീഡൻ പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റർസൻ ആരോപിച്ചു.
ഇറാഖ് അഭയാർഥിയായ സൽവാനെ സ്റ്റോക്കോമിലെ സോഡർടലിയ പട്ടണത്തിലെ വീട്ടിലാണു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. 2023 ൽ പലവട്ടം പരസ്യമായി ഖുർആൻ കത്തിച്ചാണു സൽവാൻ കുപ്രസിദ്ധി നേടിയത്. 2023 ൽ സൽവാനെ നാടുകടത്താൻ സ്വീഡൻ തീരുമാനിച്ചെങ്കിലും ഇറാഖിൽ ക്രൂര പീഡനങ്ങൾ നേരിടുമെന്ന സാധ്യത പരിഗണിച്ച് അഭയാർഥിയായി തുടരാൻ അനുവദിക്കുകയായിരുന്നു.