ഹമാസ് നേതാവിനെ വധിച്ച് ഇസ്രയേൽ; ഒരു വർഷത്തിനിടെ കൊല്ലപ്പെട്ടത് ഹമാസിന്റെ 11 ഉന്നത നേതാക്കൾ

Mail This Article
ജറുസലം ∙ വടക്കൻ ഗാസയിൽ ഇസ്രയേൽ ബോംബാക്രമണത്തിൽ ഹമാസ് വക്താവ് അബ്ദുൽ ലത്തീഫ് അൽ ഖനൗ കൊല്ലപ്പെട്ടു. ജബാലിയയിൽ ഹനൗവിന്റെ ടെന്റിനുനേരെയായിരുന്നു ആക്രമണം. ഗാസ സിറ്റിയിൽ മറ്റൊരു ആക്രമണത്തിൽ ഒരു കുടുംബത്തിലെ 4 കുട്ടികളടക്കം 6 പേരും കൊല്ലപ്പെട്ടു. കഴിഞ്ഞയാഴ്ച ഹമാസിന്റെ മുതിർന്ന നേതാക്കളായ 2 പേരും കൊല്ലപ്പെട്ടിരുന്നു. ഒരു വർഷത്തിനിടെ ഹമാസിന്റെ ഉന്നത രാഷ്ട്രീയ സമിതിയിലെ 20 അംഗങ്ങളിൽ 11 പേരെയും ഇസ്രയേൽ കൊലപ്പെടുത്തി.
ഗാസയിൽ ലക്ഷക്കണക്കിനു പലസ്തീൻകാർ പട്ടിണിയുടെയും പോഷകാഹാരക്കുറവിന്റെയും പിടിയിലാണെന്ന് യുഎൻ ഫുഡ് പ്രോഗ്രാം മുന്നറിയിപ്പു നൽകി. മൂന്നാഴ്ചയായി ഗാസയിലേക്കുള്ള സഹായവിതരണം ഇസ്രയേൽ തടഞ്ഞിരിക്കുകയാണ്.