ഹരിയാന കുരുക്ഷേത്ര ജില്ലയിൽ ഇസ്മയിലാബാദിനു സമീപം ചാമുൻ ഗ്രാമം. ചുറ്റും കടുകും ഗോതമ്പും തക്കാളിയും നെല്ലും വിളഞ്ഞുകിടക്കുന്ന പാടങ്ങള്‍. ഇസ്മയിലാബാദെന്ന ചെറു പട്ടണത്തിൽനിന്ന് ഇടുങ്ങിയ, സിമന്റ് ടൈലിട്ട റോഡ് നീളുന്നതു ചാമുനിലേക്കാണ്. ചെറിയ വീടിന്റെ മുറ്റത്തു പകച്ചിരിക്കുകയാണു ഖുശ്പ്രീത് സിങ് എന്ന പതിനെട്ടുകാരൻ. പേരിൽ മാത്രമേ ഖുശി (സന്തോഷം) ഉള്ളൂ. ഒരായുസ്സിന്റെ പീഡനങ്ങൾ കുറച്ചു മാസങ്ങൾക്കകം അനുഭവിച്ചതിന്റെ ഭയവും വേദനയും ആശങ്കയും വിട്ടുമാറാത്ത മുഖം. യുഎസിലേക്കുള്ള യാത്രയ്ക്കിടെ, പാനമ കാട്ടിലും മറ്റിടങ്ങളിലും അനുഭവിക്കേണ്ടി വന്ന കൊടിയ പീഡനവും കണ്ട ദയനീയ കാഴ്ചകളും ഖുശ്പ്രീതിനെ വിട്ടുമാറിയിട്ടുണ്ടായിരുന്നില്ല. ഇത് ഖുശ്പ്രീതിന്റെ മാത്രം മുഖമല്ല. യുഎസിൽ നിന്നു നാടുകടത്തിയ മറ്റ് 103 ഇന്ത്യക്കാരുടെ കൂടി മുഖമാണ്. യുഎസിൽ സ്റ്റോർ കീപ്പർ ജോലിക്കെന്നു പറഞ്ഞാണു ഖുശ്പ്രീതിനെ മനുഷ്യക്കടത്തുകാർ ഇരയാക്കിയത്. 2024 സെപ്റ്റംബറിൽ ഡൽഹി, മുംബൈ വഴി ഗയാനയിലെത്തി. അവിടെനിന്നു ബ്രസീൽ, പെറു, ഇക്വഡോർ, കൊളംബിയ, പാനമ, നിക്കാരഗ്വ, ഹോണ്ടുറസ്, ഗ്വാട്ടിമാല വഴി മെക്സിക്കോയിൽ. മെക്സിക്കോ സിറ്റിയിൽ മനുഷ്യക്കടത്തു നടത്തുന്ന ഗുണ്ടാസംഘങ്ങളുടെ

loading
English Summary:

The Donkey Route: Exposing the Dangers of Illegal US Immigration - Ground Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com