എന്താണ് 1940ലെ എലനോർ സ്ട്രബിങ് കേസ്? ജോസഫ് സ്പെല്ലറുടെ വിചാരണയിൽ എന്തു സംഭവിച്ചു?

Mail This Article
1940 ഡിസംബർ 11 പുലർച്ചെ. ന്യൂയോർക്കിലെ വെസ്റ്റ്ചെസ്റ്റർ കൗണ്ടിയിലെ ഒരു പാലത്തിനു സമീപം നടുറോഡിൽ നനഞ്ഞു കുതിർന്ന വേഷത്തിൽ ഒരു യുവതിയെ രണ്ട് ട്രക്ക് ഡ്രൈവർമാർ കണ്ടെത്തി. അവൾക്ക് പറയാനുള്ളത് പിന്നീടങ്ങോട്ടുള്ള ദിവസങ്ങളിൽ യുഎസിനെ പിടിച്ചുകുലുക്കിയ കാര്യങ്ങളായിരുന്നു. ഒരുപക്ഷേ ലോകം കണ്ട ഏറ്റവും മികച്ച നിയമപ്പോരാട്ടത്തിലേക്കുള്ള തുടക്കം കൂടിയായിരുന്നു അത്. തന്റെ ഡ്രൈവർ ജോസഫ് സ്പെൽ നാലു തവണ ബലാത്സംഗം ചെയ്തെന്നും പിന്നീട് നദിയിലേക്കു വലിച്ചെറിഞ്ഞെന്നുമായിരുന്നു യുവതിയുടെ വെളിപ്പെടുത്തൽ. പിറ്റേന്ന് ന്യൂയോർക്ക് ടൈംസിലെ ആ സെൻസേഷനൽ വാർത്തയുടെ തലക്കെട്ട് ഇങ്ങനെയായിരുന്നു: ‘Mrs J K Strubing is kidnapped and hurled off bridge by butler’. ആരായിരുന്നു ഈ ജെ.കെ. സ്ട്രബിങ്? അമേരിക്കയിലെ കണക്റ്റിക്കട്ടിലെ ഒരു പ്രഭ്വി. റൗണ്ട് ഹിൽ റോഡിലെ സ്ട്രബിങ് എസ്റ്റേറ്റ് ഉടമ ജോൺ കെ. സ്ട്രബിങ്ങിന്റെ ഭാര്യ. പ്രിൻസ്റ്റൻ സർവകലാശാലയിലെ സ്റ്റാർ അത്‌ലിറ്റ് ആയിരുന്നു ജോൺ, ന്യൂയോർക്കിലെ പരസ്യ മേഖലയിലെ അതികായന്മാരിലൊരാൾ. എലനോറിന്റെ പിതാവ് ധനകാര്യ വിദഗ്ധനായിരുന്നു, ഫിലാഡൽഫിയ സ്റ്റോക്ക് എക്സ്ചേഞ്ചിലെ ബോർഡ് ഓഫ് ഗവർണേഴ്സ് മുൻ അംഗവും. ചുരുക്കത്തിൽ സമൂഹത്തിൽ ആരാധിക്കപ്പെടുന്ന ഒരു മാന്യ വനിത. എങ്ങനെയാണ് പാതിരാവിൽ അവർ ആ പാലത്തിനു മുകളിലെത്തിയത്? ആരാണ് അവരെ ബലാത്സംഗം ചെയ്തത്? എങ്ങനെയാണ് ആ സംഭവം അമേരിക്കയില്‍ കോളിളക്കം സൃഷ്ടിച്ചത്?