അന്ന് കേരളം തലകുനിച്ചു; ഇവിടെയും ആൾക്കൂട്ട മർദ്ദനമോ! ഒടുവിലിതാ, നീതിദേവതയുടെ വിധി

Mail This Article
മധു എന്ന രണ്ടക്ഷരത്തിന് ഇന്ന് അർഥം ഏറെയാണ്. 5 വർഷം മുൻപ് സഹജീവികളോടുള്ള ക്രൂരതയുടെ അടയാളമായിരുന്നു മധു. എന്നാൽ ഇന്നോ. ഏത് കൽത്തുറുങ്ക് തുറന്നും നീതി ദേവത വിധി നടപ്പാക്കുമെന്ന ഉറപ്പിന്റെ പേരാണ് മധു. മധു കൊലക്കേസിൽ 14 പ്രതികൾ ശിക്ഷിക്കപ്പെടുമ്പോൾ മധുവിന്റെ ജീവിതവും നിയമ പോരാട്ടവും സമൂഹത്തിന് പാഠപുസ്തകമാകുന്നു. അതേസമയം മധുവിന്റെ ജീവിതം ഈ സമൂഹത്തിന് ഒരു മുന്നറിയിപ്പുമാകുന്നു. അത്രയേറെ ക്രൂരതകളാണ് ആ കൃശഗാത്രൻ അനുഭവിച്ചത്. സമൂഹത്തിനു മുന്നിൽ ദൈന്യതയോടെയുള്ള മധുവിന്റെ മുഖമുണ്ട്. അട്ടപ്പാടി ഊരിൽ ആരെയും ദ്രോഹിക്കാതെ ജീവിച്ച മധുവിന്റെ ലോകം സിനിമയിലൂടെ നമ്മെ തേടിയെത്തുന്നു. ആയുസ്സു മുഴുവനും ദുരിത വഴികൾ മധു താണ്ടി. മധു പോയതിനു ശേഷം മധുവിന്റെ അമ്മ മല്ലിയും ബന്ധുക്കളും മനസ്സാക്ഷിയുള്ള കുറച്ചുപേരും പിന്നെയും നടന്നു. അതു കനൽ വഴികളായിരുന്നു. 5 വർഷത്തിനു ശേഷം നീതി ലഭിക്കുമ്പോൾ മധുവിന്റെ ജീവിതം അറിയാം.