പാക് കോടീശ്വരനും മകനും 'മി. ടൈറ്റാനിക്കും'; റഷ് എന്തിനാണ് ആ റിസ്കെടുത്തത്? മകനോട് ഹാർഡിങ് എന്തുപറയും?
Mail This Article
‘‘അത്രവേഗം പേടിക്കുന്ന ആളല്ല ഹാർഡിങ്. അദ്ദേഹം വളരെയധികം ശാന്തനായിരിക്കും എന്നതുറപ്പ്. അതിനൊപ്പം (അകപ്പെട്ടിരിക്കുന്ന അവസ്ഥയിൽനിന്ന് പുറത്തുവരാനുള്ള) പദ്ധതികളും ആലോചനകളുമൊക്കെയായിരിക്കും ആ തലച്ചോറിലുണ്ടാവുക’’. അദ്ദേഹം മറ്റുള്ളവർക്കും പ്രതീക്ഷ പകരുമെന്ന കാര്യം ഉറപ്പാണെന്ന് പറയുകയാണ് ഹാർഡിങ്ങിന്റെ കോടീശ്വരനായ സുഹൃത്ത് ക്രിസ് ബ്രൗൺ. ടൈറ്റനിൽ യാത്ര ചെയ്യാനുള്ള തുകയുടെ ഒരു ഭാഗം നൽകിയിരുന്നെങ്കിലും സുരക്ഷാകാര്യങ്ങളിലുള്ള സംശയം നീങ്ങാത്തതിനാൽ യാത്രയിൽനിന്ന് പിന്മാറുകയായിരുന്നു ക്രിസ് ബ്രൗൺ. ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാനുള്ള യാത്രയ്ക്കിടെ അപ്രത്യക്ഷമായ ടൈറ്റൻ എന്ന സമുദ്രപേടകത്തിനുള്ളിലെ യാത്രക്കാരനാണ് ഹാർഡിങ്. അദ്ദേഹത്തിനൊപ്പം പാക് വംശജനായ ഒരു പിതാവും മകനും ഉൾപ്പെടെ നാലു പേർ കൂടി ആ പേടകത്തിൽ ഉണ്ടായിരുന്നു.