സ്കൂൾ പ്രവേശനത്തിന് ‘ബ്ലൂ ആധാർ കാർഡ്’ വേണോ? കാർഡുണ്ടെങ്കിൽ ഈ ഗുണങ്ങൾ; അറിയേണ്ടതെല്ലാം

Mail This Article
ജനന തീയതിയോ പൗരത്വമോ തെളിയിക്കുന്ന രേഖയായി ആധാറിനെ സ്വീകരിക്കേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയത് 2024 ജനുവരിയിലാണ്. പുതുതായി നൽകുന്ന ആധാർ കാർഡുകളിൽ, ‘‘ഇത് തിരിച്ചറിയൽ രേഖ മാത്രമാണ്. പൗരത്വമോ ജനന തീയതിയോ തെളിയിക്കുന്ന രേഖ’’യല്ലെന്ന് ഒരു വരി കൂടി വ്യക്തമായി എഴുതിച്ചേർക്കുകയും ചെയ്യും. ആധാറിന്റെ ആധികാരികത സംബന്ധിച്ച് ആധാറിന്റെ തുടക്കകാലം മുതൽ തന്നെ നിലവിലുള്ള കേസുകൾക്കാവട്ടെ, അവസാനവുമായിട്ടില്ല. ആധാർ വീണ്ടും ചർച്ചയിൽ വന്നപ്പോൾ, 5 വയസ്സിൽ താഴെയുള്ള കുട്ടികളുടെ ‘ബ്ലൂ ആധാർ കാർഡ്’ സംബന്ധിച്ച ചർച്ചകൾ സർക്കാർ വീണ്ടും സജീവമാക്കുകയാണ്. നവജാതശിശുക്കൾക്ക് മുതൽ ബ്ലൂ ആധാർ കാർഡ് എടുക്കാം. എത്ര വയസ്സ് വരെയാണ് ഈ കാർഡിന് സാധുത? സ്കൂൾ പ്രവേശനത്തിനുൾപ്പെടെ ഈ കാർഡ് നിർബന്ധമാക്കുമോ? എങ്ങനെയാണ് ബ്ലൂ ആധാർ കാർഡ് എടുക്കുക? എന്തൊക്കെയാണ് നടപടി ക്രമങ്ങൾ? വിശദമായി അറിയാം.