കേന്ദ്രത്തിലെ ബിജെപിയുടെ കഴിഞ്ഞ 10 വർഷത്തെ ഭരണത്തിനിടയ്ക്ക് മുൻപൊരിക്കലും നടക്കാത്തൊരു സംഭവം ഇത്തവണ തമിഴ്നാട്ടിൽ നടന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി 2 മാസത്തിനിടെ 8 തവണ തമിഴ്നാട്ടിലെത്തി. ദക്ഷിണേന്ത്യ ഒരിക്കലും ബിജെപിക്കു പിടിതരാത്ത മേഖലയല്ലെന്നു തെളിയിക്കുകയായിരുന്നു ലക്ഷ്യം. തീപാറുന്ന വാക്കുകളുമായി ഭരണകക്ഷിയായ ഡിഎംകെയെ തലങ്ങും വിലങ്ങും ആക്രമിച്ചാണ് ഓരോ യോഗത്തിലും മോദി മുന്നോട്ടു പോയത്. ഇതിനൊപ്പം ഡിഎംകെയ്ക്കെതിരെ തകർപ്പൻ സ്ഥാനാർഥി നിരയെയും പ്രധാന മണ്ഡലങ്ങളിൽ നിയോഗിച്ചു. ഇതിൽ പ്രധാനി ബിജെപി സംസ്ഥാന അധ്യക്ഷനായ കെ.അണ്ണാമലൈയായിരുന്നു. പാർട്ടിക്ക് ഏറെ വോട്ടർമാരുണ്ടെന്നു വിശ്വസിക്കുന്ന കൊങ്കുനാട് ഉൾപ്പെടുന്ന കോയമ്പത്തൂരിൽ അണ്ണാമലൈ ഇറങ്ങിയപ്പോൾ നാടിളക്കി പ്രചാരണം നടത്താൻ ബിജെപി കേന്ദ്ര നേതാക്കളും ഒഴുകിയെത്തി. പിന്നാലെ, ചെന്നൈ സൗത്തിൽ മുൻ തെലങ്കാന ഗവർണറും പുതുച്ചേരി ലഫ്.ഗവർണറുമായ തമിഴിസൈ സൗന്ദർരാജനെയും തിരുനെൽവേലിയിൽ ബിജെപി നിയമസഭാ കക്ഷി നേതാവും എംഎൽഎയുമായ നൈനാർ നാഗേന്ദ്രനെയും കളത്തിലിറക്കി. പക്ഷേ, തിരഞ്ഞെടുപ്പിനു ദിവസങ്ങൾ മാത്രം ശേഷിക്കേ ഉണ്ടായ ട്വിസ്റ്റ് ബിജെപിയെ ആകെ ഞെട്ടിച്ചു കളഞ്ഞു.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com