കുറഞ്ഞ ചെലവിൽ കൂടുതൽ പേരിലേക്ക് പ്രചാരണമെത്തിച്ച് തനിച്ച് ഭരിക്കാവുന്നത്ര സീറ്റ് നേടുക. ഈ തന്ത്രമാണ് ബിജെപി 2024 തിരഞ്ഞെടുപ്പിൽ പ്രയോഗിച്ചത്. മുൻ തിരഞ്ഞെടുപ്പുകളിൽ പരീക്ഷിച്ച രീതികൾ തന്നെയാണ് ഇത്തവണയും പ്രയോഗിച്ചത്, പക്ഷേ, കൂട്ടിന് നിർമിത ബുദ്ധി (എഐ) അടിസ്ഥാനമാക്കിയുള്ള സാങ്കേതിക സംവിധാനങ്ങളും ഉപയോഗപ്പെടുത്തിയെന്നു മാത്രം. ഇത്രയൊക്കെ ചെയ്തിട്ടും തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയ്ക്ക് വൻ തിരിച്ചടിയാണ് നേരിട്ടത്. 2014, 2019 ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ ഡിജിറ്റൽ സേവനങ്ങളുടെ സഹായത്തോടെ പ്രചാരണം നടത്തി വൻ നേട്ടം കൈവരിച്ച ബിജെപിക്ക് 2024ൽ ഓൺലൈൻ ലോകത്തു നിന്ന് കാര്യമായ നേട്ടം കൈവരിക്കാനായില്ല എന്നാണ് കണക്കുകൾ പറയുന്നത്. 2019 തിരഞ്ഞെടുപ്പ് കാലത്ത് വ്യാജ റിപ്പോർട്ടുകളും പോസ്റ്റുകളും പരിശോധിച്ച് ശരിയോ തെറ്റോ എന്ന് വിലയിരുത്താൻ വേണ്ടത്ര സംവിധാനങ്ങൾ ഉണ്ടായിരുന്നില്ല. എന്നാല്‍, 2024ൽ ദേശീയ മാധ്യമങ്ങളും ഗൂഗിൾ, മെറ്റ, ട്വിറ്റർ ഉൾപ്പെടെയുള്ള കമ്പനികളും ഓരോ നിമിഷവും വ്യാജ പോസ്റ്റുകൾ കണ്ടെത്തി റിപ്പോർട്ട് ചെയ്യുകയും നീക്കം ചെയ്യുകയും ചെയ്തു. അതായത് വ്യാജ പോസ്റ്റുകളിലൂടെ വോട്ടർമാരെ ഒരുപരിധി വരെ സ്വാധീനിക്കാൻ സാധിച്ചിട്ടില്ലെന്നത് വ്യക്തം. ഡിജിറ്റൽ മേഖല ആഗോളതലത്തിൽ രാഷ്ട്രീയ പ്രചാരണങ്ങളെ നാടകീയമായി മാറ്റിമറിച്ചിട്ടുള്ള ചരിത്രമാണുള്ളത്. ഇന്ത്യയും ഇതിനൊരു അപവാദമല്ല. 2019ലെയും 2024ലെയും ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com