‘‘ജനത്തെ സർക്കാർ ഭയപ്പെടുത്തുന്നു. ഒരാൾ ആക്രമിക്കപ്പെടുമ്പോൾ അഭയം വേണം, അല്ലെങ്കിൽ, ചെറുത്തുനിൽപിനുള്ള ആശയങ്ങൾ. നിങ്ങൾ (ബിജെപി) പ്രചരിപ്പിക്കുന്ന ഭയത്തിന് പ്രതിപക്ഷം നൽകിയ മറുപടിയായിരുന്നു ഭാരത് ജോഡോ യാത്ര’’
‘‘പ്രധാനമന്ത്രി മൂന്നു കൃഷിനിയമങ്ങൾ കൊണ്ടുവന്നു. കൃഷിക്കാരുടെ നേട്ടത്തിനാണ് അതെന്നും പറഞ്ഞു. പക്ഷേ, ആ നിയമങ്ങൾ അദാനിയുടെയും അംബാനിയുടെയും നേട്ടത്തിനു വേണ്ടിയായിരുന്നുവെന്നതാണു സത്യം’’
അധികാരത്തിലും വലുതാണ് സത്യം... ലോക്സഭയിൽ നന്ദിപ്രമേയ ചർച്ചയിൽ രാഹുൽ ഗാന്ധി ഇംഗ്ലിഷിലും ഹിന്ദിയിലുമായി നടത്തിയ പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങൾ
രാഹുൽ ഗാന്ധി. (ചിത്രം: മനോരമ)
Mail This Article
×
ജയ് സംവിധാൻ (ഭരണഘടന)! ഞങ്ങളിതു സംരക്ഷിച്ചു; രാജ്യം ഒറ്റക്കെട്ടായി ഭരണഘടനയെ സംരക്ഷിച്ചു. ഇപ്പോൾ ഓരോ 2–3 മിനിറ്റിലും ബിജെപി ഭരണഘടന, ഭരണഘടന എന്നു പറയുന്നതു കേൾക്കുമ്പോൾ സന്തോഷമുണ്ട്.കഴിഞ്ഞ 10 വർഷം ഇന്ത്യയെന്ന ആശയത്തിനെതിരെയും ഭരണഘടനയ്ക്കെതിരെയും ആസൂത്രിത ആക്രമണമാണു നടന്നത്. ബിജെപിയുടെ ആശയത്തെ ചെറുത്ത ലക്ഷക്കണക്കായ ജനങ്ങളും രാഷ്ട്രീയ പ്രവർത്തകരും ആക്രമിക്കപ്പെട്ടു.
ഞങ്ങളിൽ ചില നേതാക്കൾ ഇപ്പോഴും ജയിലിലാണ്. പ്രധാനമന്ത്രിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഞാനും അതിക്രമത്തിന് ഇരയായി. ഇരുപതിലേറെ കേസുകൾ, 2 വർഷം തടവുശിക്ഷ, വീടുപോലും എന്നിൽ നിന്നെടുത്തു. 55 മണിക്കൂർ ഇ.ഡിയുടെ ചോദ്യം ചെയ്യൽ. ഒടുവിൽ, ക്യാമറ ഓഫ് ചെയ്തശേഷം അന്വേഷണ ഉദ്യോഗസ്ഥൻ എന്നോടു ചോദിച്ചു: ‘താങ്കൾ പാറപോലെയാണ്, കുലുക്കമില്ലല്ലോ!’
English Summary:
Rahul Gandhi Calls Out BJP: "Truth Over Power" - Highlights from Rahul Gandhi's Defiant Speech in Lok Sabha
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.