ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ മറ്റു പാർട്ടികളിൽ നിന്ന് ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്കാണ്. ഇങ്ങനെ കടന്നുവരുന്നവർക്ക് വലിയ സ്ഥാനമാനങ്ങൾ വച്ചുനീട്ടുന്നതിൽ ബിജെപിക്കുള്ളിൽ അതൃപ്തിയുണ്ടോ? കഴിഞ്ഞ ദിവസം പത്മജ വേണുഗോപാലിനെതിരെ മുതിർന്ന ബിജെപി നേതാവ് സി.കെ. പത്മനാഭൻ ഉന്നയിച്ച വിമർശനം ബിജെപിയുടെ മുഴുവൻ ശബ്ദമാണോ? എന്താണ് ഈ പാർട്ടി മാറ്റങ്ങൾക്കു പിന്നിൽ? വിലയിരുത്തുകയാണ് മലയാള മനോരമ കൊല്ലം ബ്യൂറോ സ്പെഷൽ കറസ്പോണ്ടന്റ് ജയചന്ദ്രൻ ഇലങ്കത്ത് ‘ദ് പവർ പൊളിറ്റിക്സി’ൽ...
പത്തനംതിട്ടയിൽ നടന്ന എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പത്മജ വേണുഗോപാലിനെ പരിചയപ്പെടുത്തുന്നു. പത്തനംതിട്ട സ്ഥാനാർഥി അനിൽ ആന്റണി, ആലപ്പുഴ സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ എന്നിവർ സമീപം. (ചിത്രം∙മനോരമ)
Mail This Article
×
‘‘ചിലർക്ക് ചില കാര്യങ്ങൾ നേടിയെടുക്കാൻ അസാധ്യ കഴിവുണ്ട്. മറ്റു പാർട്ടികളിലിരുന്ന് എല്ലാ ആനുകൂല്യങ്ങളും സൗകര്യങ്ങളും നേടിയതിന് ശേഷം ഇനി ഒന്നും കിട്ടാനില്ല എന്ന് തിരിച്ചറിഞ്ഞ് വരുന്നവരാണവർ.’’ മുതിർന്ന ബിജെപി നേതാവ് സി.കെ.പദ്മനാഭൻ ബിജെപിയിലേക്ക് ചേക്കേറുന്നവരെ സംബന്ധിച്ച് പറഞ്ഞ വിമർശനമാണിത്. ആരുടേയും പേരെടുത്ത് പറഞ്ഞില്ലെങ്കിലും ഏറ്റവും ഒടുവിൽ ബിജെപിയിലേക്ക് കൂടു മാറിയ പത്മജ വേണുഗോപാലിന് നേരെയുള്ള അമ്പ് ആയിരുന്നു അതെന്ന് വ്യക്തം. ദേശീയ ജനാധിപത്യ സഖ്യത്തിന്റെ കാസർകോട് മണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ സി.കെ.പദ്മനാഭനാണ് ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്. അവസാന നിമിഷം പക്ഷേ, ഉദ്ഘാടക മാറി. ഇന്നലെ പാർട്ടിയിലേക്ക് എത്തിയ പദ്മജയെ ഉദ്ഘാടകയാക്കിയതിനു നേരെയുള്ള രോഷം പദ്മനാഭൻ പ്രകടിപ്പിക്കുകയും ചെയ്തു.
English Summary:
How the Joining of Padmaja Venugopal Impact the BJP Politics and What are the Trends Behind Joining BJP?
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.