ഓഹരി വിപണിക്ക് ദുഃസ്വപ്നമായി 2008 മോഡൽ തകർച്ച! സുവർണ കാലം ഇന്ത്യൻ വിപണിയെ രക്ഷിക്കുമോ; പേടിക്കേണ്ടത് ഈ കടം
Mail This Article
ഓഹരി വിപണി തകർച്ചയിലേക്കു നീങ്ങുമോ? ആഗോള ഓഹരി വിപണി തകർന്നാൽ ഇന്ത്യൻ വിപണി അതിജീവിക്കുമോ? അടുത്ത കാലത്തായി രാജ്യാന്തര രംഗത്തു നടക്കുന്ന ചർച്ചയാണിത്. ഓഹരി വിപണിയിൽ തകർച്ച വരാൻ പോകുന്നുവെന്ന പ്രചാരണം കഴിഞ്ഞ ഒരു വർഷമായി വരുന്നുണ്ട്. സമൂഹ മാധ്യമങ്ങളിലും ഇതു സംബന്ധിച്ച പ്രചാരണവും ചർച്ചയും നിറയുകയാണ്. യഥാർത്ഥത്തിൽ ഒരു തകർച്ചയ്ക്കുള്ള സാധ്യതയുണ്ടോ? 2008ലെ സാമ്പത്തിക പ്രതിസന്ധിയേക്കാൾ മോശമായേക്കാവുന്ന ഓഹരി വിപണി തകർച്ചയെക്കുറിച്ച് യുഎസ് ആസ്ഥാനമായുള്ള ഒരു സാമ്പത്തിക വിദഗ്ധൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബെസ്റ്റ് സെല്ലർ പുസ്തകത്തിന്റെ രചയിതാവും, സാമ്പത്തിക വിദഗ്ധനുമായ ഹാരി ഡെന്റ്, ലോകമെമ്പാടുമുള്ള സമ്പദ്‌വ്യവസ്ഥകളെപ്പറ്റി പഠിച്ചാണ് ഓഹരി വിപണികളുടെ തകർച്ചാ സാധ്യതയെക്കുറിച്ച് പ്രവചിക്കുന്നത്. അമേരിക്കൻ ഓഹരി സൂചികകളായ നാസ്‌ഡാക്