വിഎസ് യുഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വം ഇതാദ്യമായി സിപിഎമ്മിനുള്ളിൽ ചോദ്യം ചെയ്യപ്പെടുന്നു. ഈ വിമർശനങ്ങൾ യഥാർഥത്തിലുള്ള തിരുത്തലുകളിലേക്കു പാർട്ടിയെ നയിക്കുമോ?
പരാജയത്തിൽ തിരുത്തലുകൾ ഉണ്ടായില്ലെങ്കിൽ വർഷാവസാനം ആരംഭിക്കുന്ന പാർട്ടി സമ്മേളനങ്ങളിൽ ചോദ്യങ്ങളുടെ ചൂട് ഇനിയും ഉയരുമോ?
മുഖ്യമന്ത്രി പിണറായി വിജയൻ. (ഫയൽ ചിത്രം: മനോരമ)
Mail This Article
×
ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയെത്തുടർന്ന് ആഴത്തിലുള്ളതും ആത്മാർഥവുമായ തിരുത്തലുകൾക്കു തയാറെന്നു സിപിഎം പ്രഖ്യാപിച്ചു കഴിഞ്ഞു. അവ എന്തായിരിക്കുമെന്നും എത്രകണ്ട് നടപ്പാക്കുമെന്നുമാണ് ഇനി ആകാംക്ഷ. ക്ഷേമപെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളുടെ വിതരണ പ്രഖ്യാപനത്തിനു മുഖ്യമന്ത്രി നിയമസഭയിൽ തയാറായത് മാറ്റങ്ങളുടെ തുടക്കവുമാണ്.
സിപിഎം കേന്ദ്രകമ്മിറ്റി(സിസി)യുടെ റിപ്പോർട്ടുകൾ പാർട്ടി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാറുണ്ടെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പു റിപ്പോർട്ടിന്റെ കാര്യത്തിലെ വേഗം ശ്രദ്ധേയമായിരുന്നു. അനുഭാവികളോടും ജനങ്ങളോടും കാര്യങ്ങൾ കഴിയും വേഗം തുറന്നുപറയണമെന്നും തിരുത്തലിന്റെ തുടക്കം അങ്ങനെയാകണമെന്നുമുള്ള കേന്ദ്രനേതൃത്വത്തിന്റെ സമീപനം ഇതിൽ പ്രതിഫലിക്കുന്നു. സംസ്ഥാന കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് പ്രസിദ്ധീകരിക്കാറില്ല. ഈ രണ്ടു റിപ്പോർട്ടുകളും തോൽവിയുടെ
English Summary:
Post-Election Defeat: Internal Criticisms Mount Against CM Pinarayi Vijayan
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.