86% ഐടി ജീവനക്കാരിൽ വൈറ്റമിൻ ഡി കുറവ്; ഈ 4 കാര്യം ശ്രദ്ധിക്കണം: ‘ടെക്നോ സ്ട്രെസി’ൽ നിന്ന് എങ്ങനെ രക്ഷപ്പെടാം?
Mail This Article
ബെംഗളൂരുവിൽ മെഡിക്കൽ ട്രാൻസ്ക്രിപ്ഷനിസ്റ്റായി ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശിയായ യുവാവ്. വിദേശത്തുള്ള ആശുപത്രികളിലെ ഡിസ്ചാർജ് സമ്മറി തയാറാക്കലാണു പ്രധാനജോലി. ഒരു ദിവസം 15–20 വരെ സമ്മറികൾ തയാറാക്കേണ്ടിടത്ത് അയാൾക്കു പൂർത്തിയാക്കാൻ കഴിയുന്നത് അഞ്ചിൽ താഴെ മാത്രം. മിക്ക ദിവസങ്ങളിലും മാനേജരുടെ ചീത്തവിളി. കടുത്ത സമ്മർദം. ഒടുവിൽ ജോലി രാജിവച്ചു മറ്റൊരു കമ്പനിയിൽ ചേർന്നു. അവിടെയും സ്ഥിതി അതു തന്നെ. ഒടുവിൽ മാനസികാരോഗ്യ വിദഗ്ധനെ സമീപിച്ചു. യുവാവിന്റെ പ്രശ്നം ഒബ്സസീവ് കംപൽസീവ് പഴ്സനാലിറ്റി ഡിസോർഡർ (ഒസിപിഡി). ‘പെർഫെക്‌ഷനിസം’ മൂലം ജോലി നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കാൻ പറ്റാത്ത അവസ്ഥ. ഓരോ ജോലിയും ആവശ്യപ്പെടുന്ന കാര്യങ്ങൾ മാത്രം നിർവഹിച്ചാൽ മതിയെന്നും അതിൽ പരിപൂർണതയ്ക്കു ശ്രമിക്കേണ്ടതില്ലെന്നും യുവാവിനെ ബോധ്യപ്പെടുത്താൻ സൈക്കോളജിസ്റ്റിനു നന്നേ പണിപ്പെടേണ്ടി വന്നു. എന്നിട്ടും യുവാവിനു പൂർണബോധ്യം വന്നില്ല. കഴിഞ്ഞ ദിവസവും ഈ യുവാവ് സൈക്കോളജിസ്റ്റിനെ ഫോണിൽ വിളിച്ചു പറഞ്ഞു: ‘‘സമ്മർദം താങ്ങാൻ വയ്യ. ഇപ്പോഴത്തെ ജോലിയും വിടുകയാണ്’’. ജോലിസ്ഥലത്തെ മാനസികസമ്മർദത്തിനു പല കാരണങ്ങളുണ്ട്. അതിലൊന്നാണ്