പരീക്ഷയ്ക്ക് ഒരുമാസം, രൂപമാകാതെ ചോദ്യപേപ്പർ; ‘അധ്യാപകർക്കെല്ലാം ഒരേ ജോലി ഭാരമല്ല’; പാളിയോ നാലുവർഷ ഡിഗ്രി?
Mail This Article
കേരളത്തിൽ സമീപകാലത്തു നടന്ന ഏറ്റവും പ്രധാനപ്പെട്ട ഉന്നതവിദ്യാഭ്യാസ പരിഷ്കാരമാണ് നാലുവർഷ ഡിഗ്രി കോഴ്സ് പദ്ധതി. ഇതു നടപ്പാക്കി ഒരു സെമസ്റ്റർ കഴിയാറായിട്ടും ഈ പദ്ധതിയെക്കുറിച്ചു ധാരാളം ചോദ്യങ്ങളുയരുന്നു. നമ്മുടെ കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും വിദേശസ്വപ്നങ്ങൾ ഒരുപാടുള്ളൊരു കാലത്ത് ആഗോളപ്രചാരത്തിലുള്ള നാലു വർഷ ഡിഗ്രി സമ്പ്രദായത്തിലേക്കു മാറുന്നത് ഉചിതംതന്നെ. കുട്ടികൾക്കു താൽപര്യത്തിനും അഭിരുചിക്കുമനുസരിച്ചു പേപ്പറുകൾ (പുതിയ സമ്പ്രദായത്തിൽ കോഴ്സുകൾ) തിരഞ്ഞെടുത്തു പഠിക്കാൻ സാധിക്കും. എന്നാൽ, പ്രായോഗിക പരിമിതികൾമൂലം പദ്ധതി പൂർണമായി നടപ്പാക്കാൻ സാധിച്ചിട്ടില്ലെന്നാണ് മനസ്സിലാക്കുന്നത്. കോഴ്സ് തിരഞ്ഞെടുക്കാനുള്ള അവസരം കുട്ടികൾ ഉപയോഗിച്ചപ്പോൾ ടൈം ടേബിൾ തയാറാക്കുന്ന പ്രക്രിയ കീറാമുട്ടിയായി (പരീക്ഷാ ടൈം ടേബിൾ തയാറാക്കലും കീറാമുട്ടിയാണ്). അതു പരിഹരിക്കാൻ ചില കോളജുകളിലെങ്കിലും അധ്യാപകർ എട്ടര മുതൽ അഞ്ചര വരെ ക്ലാസുകൾ നടത്തുന്നുണ്ടെന്നാണ് അറിയുന്നത്; അവർക്കു നല്ല നമസ്കാരം. ക്യാംപസിൽ അധ്യാപകർ ഒരു മണിക്കൂർ കൂടുതലായി ചെലവഴിക്കണമെന്നു സർക്കാർ ഉത്തരവുതന്നെ വന്നിട്ടുമുണ്ട്. അക്കാദമിക് പരിഗണനയൊന്നും കൂടാതെ, ബുദ്ധിമുട്ടു കുറവുള്ളതും മാർക്ക് എളുപ്പത്തിൽ നേടാൻ കഴിയുന്നതുമായ കോഴ്സുകൾ വിദ്യാർഥികൾ തിരഞ്ഞെടുക്കുന്ന