ശബരിമലയിൽ നിന്ന് ഇത്തവണ ലഭിച്ച വരുമാനം 440 കോടി രൂപ. മുൻ വർഷത്തേക്കാൾ 80 കോടി അധികം. ഇത്തവണ സന്നിധാനത്തെത്തിയത് 53 ലക്ഷം തീർഥാടകർ. മുൻ വർഷത്തേക്കാൾ 6 ലക്ഷം പേർ കൂടുതൽ. 10 ലക്ഷം പേർ മല ചവിട്ടിയത് സ്പോട്ട് ബുക്കിങ്ങിലൂടെ.
തീർഥാടനവുമായി ബന്ധപ്പെട്ട് മുൻ വർഷങ്ങളിൽ ഉയർന്ന പരാതികൾ ശ്രദ്ധിച്ചാണോ ഇത്തവണ മാറ്റങ്ങൾക്കു ശ്രമിച്ചത്? വെർച്വൽ ക്യൂ ബുക്കിങ് നിർബന്ധമാക്കിയതുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദം എങ്ങനെയാണ് പരിഹരിച്ചത്? ശബരിമലയിലെ ഭാവി പ്രവർത്തനങ്ങളും ഓഫ് സീസണിലെ പദ്ധതികളും എന്തെല്ലാമാണ്?
ഇത്തവണത്തെ മണ്ഡല – മകരവിളക്ക് തീർഥാടന കാലത്ത് ശബരിമലയിൽ നടപ്പാക്കിയ പദ്ധതികളെപ്പറ്റിയും ഭക്തർക്കായി ഒരുക്കിയ സൗകര്യങ്ങളെക്കുറിച്ചും മനോരമ ഓൺലൈൻ പ്രീമിയത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ മന്ത്രി വി.എൻ. വാസവൻ മനസ്സു തുറക്കുന്നു.
ഭക്തർക്ക് ഏർപ്പെടുത്തുന്ന സൗകര്യങ്ങൾ വിലയിരുത്തുന്നതിനായി ശബരിമലയിലെത്തിയ ദേവസ്വം മന്ത്രി വി.എൻ. വാസവൻ (Picture courtesy: vnvasavanofficial/facebook)
Mail This Article
×
ശബരിമല തീർഥാടനം പരാതികളില്ലാതെ തീർന്നതിന്റെ ആശ്വാസത്തിലും സന്തോഷത്തിലുമാണു സർക്കാർ. മണ്ഡല മകരവിളക്ക് കാലത്ത് 440 കോടി രൂപയാണു വരുമാനം. കഴിഞ്ഞ വർഷത്തേക്കാൾ 80 കോടിയുടെ വര്‍ധന. 53 ലക്ഷം തീർഥാടകർ മല കയറി. മുൻ വർഷത്തേക്കാൾ അധികമെത്തിയത് 6 ലക്ഷം പേർ. 10 ലക്ഷം പേർ വന്നതു സ്പോട്ട് ബുക്കിങ്ങിലൂടെയാണ്. റോപ് വേ പൂർത്തിയാക്കുകയാണ് അടുത്ത ലക്ഷ്യമെന്നു മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. ഇത്രയധികം പേരെത്തിയിട്ടും എങ്ങനെയാണു വിവാദങ്ങളില്ലാതെ തീർഥാടനകാലം വിജയമായത്? ‘ക്രൈസിസ് മാനേജ്മെന്റിന്റെ’ അനുഭവപാഠങ്ങൾ മനോരമ ഓൺലൈനോട് വെളിപ്പെടുത്തുകയാണു മന്ത്രി വാസവൻ. അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ വായിക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.