പുതിയ സിനിമയുടെ പേരിലും രാഷ്ട്രീയം ഒളിപ്പിച്ച് വിജയ്; എത്ര വോട്ടുകിട്ടുമെന്ന് ‘തെളിഞ്ഞു’; ടാസ്മാക്കിൽ കയറി കേന്ദ്രവും

Mail This Article
കത്തിരിക്കാലത്തെ കത്തുന്ന ചൂട് പടരാൻ ഇനിയും ആഴ്ചകളുണ്ടെങ്കിലും, വിവാദച്ചൂടിൽ വിയർക്കുകയാണു തമിഴക രാഷ്ട്രീയം. അധികാരക്കളത്തിലെ മുഖ്യകഥാപാത്രങ്ങൾ അടുത്ത കരുനീക്കങ്ങൾക്ക് ആലോചനകൾ തുടരുമ്പോൾ, ചെറുവേഷങ്ങളിൽ ഒതുങ്ങിയവർ തിരിച്ചുവരവിനു പഴുതു തേടുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം; തമിഴ് രാഷ്ട്രീയത്തിൽ ഇനി കാണാനിരിക്കുന്ന കാഴ്ചകൾക്ക് ഒരു പക്ഷേ, സിനിമാക്കഥകളെക്കാൾ നാടകീയതയുണ്ടാകും. രാജ്യത്തെ മികച്ച മുഖ്യമന്ത്രിമാരിൽ ഒരാളെന്നു വിശേഷിപ്പിക്കപ്പെടുന്ന എം.കെ.സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സർക്കാരിനെ ഉലയ്ക്കാനുള്ളതൊന്നും നാലു വർഷത്തിനിടെ ഉണ്ടായിട്ടില്ല. തമിഴ്നാടിനെതിരെയുള്ള കേന്ദ്ര നീക്കങ്ങൾക്കു തടയിടാനും എതിർവിഭാഗത്തിൽ നിന്നുള്ളവരുടേതടക്കം പിന്തുണ ഉറപ്പിക്കാനും സ്റ്റാലിനായി. തമിഴ്നാടിനൊരു പ്രശ്നമുണ്ടായാൽ ബിജെപി ഒഴികെയുള്ള മറ്റു പ്രധാന പ്രതിപക്ഷ കക്ഷികളെല്ലാം അദ്ദേഹത്തിനൊപ്പം നിൽക്കും. ദേശീയ വിദ്യാഭ്യാസനയത്തെച്ചൊല്ലിയുള്ള വിവാദം ഉദാഹരണം. നയം അംഗീകരിക്കാത്ത തമിഴ്നാടിനു ഫണ്ട് തരില്ലെന്നു കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞതോടെ തമിഴകം ഇളകി. തമിഴ്നാടിന്റെ ദ്വിഭാഷാ നയം മാറ്റില്ലെന്നു പ്രധാനമന്ത്രിയെ വരെ അറിയിച്ചു. എന്നിട്ടും അരിശം തീരാതെ, ബജറ്റ് രേഖയിൽനിന്നടക്കം ഹിന്ദി കലർന്ന രൂപാചിഹ്നത്തെ പുറത്താക്കി. വിരട്ടലും വിലപേശലും ഇങ്ങോട്ടുവേണ്ട എന്ന ശൈലിയിൽ തിരിച്ചടിച്ചു. കേന്ദ്രഫണ്ടില്ലെങ്കിലും കാര്യങ്ങൾ നടത്തിക്കാണിക്കാമെന്നു സർക്കാർ