റിട്ടയർചെയ്യാൻ 2 വർഷം; വിരമിച്ചശേഷം ജീവിക്കാൻ എങ്ങനെ പണം കണ്ടെത്തും? ഇതാ സമ്പാദ്യ–നിക്ഷേപ വഴികൾ

Mail This Article
ഞാനും ഭാര്യയും വഡോദരയിലെ സ്വകാര്യ സ്ഥാപനങ്ങളിലാണു ജോലിചെയ്യുന്നത്. എനിക്ക് 61,000 രൂപയും ഭാര്യയ്ക്ക് 54,000 രൂപയും മാസം കയ്യിൽ ലഭിക്കുന്നുണ്ട്. രണ്ടു മക്കളിൽ ഒരാളുടെ വിവാഹം കഴിഞ്ഞു. ഇളയ മകൾ ബിഎസ്ഇ ഫാഷൻ ടെക്നോളജി അവസാന വർഷ വിദ്യാർഥിനിയാണ്. സമ്പാദ്യം: 5 ലക്ഷം രൂപയുടെ പിടിക്കാത്ത ചിട്ടി (5,000 രൂപയാണ് മാസം അടവ്. ഇനി 14 മാസംകൂടി അടവുണ്ട്. മറ്റു സമ്പാദ്യങ്ങൾ ഇല്ല. ചെലവ്: ഹൗസിങ് ലോൺ മാസം 20,000 രൂപ (ഇനി 8 വർഷംകൂടി അടവുണ്ട്). മകളുടെ പഠനച്ചെലവ്: മാസം 16,000–20,000 രൂപ (ഏപ്രിൽ 2025ൽ അവസാനിക്കും). മറ്റു ചെലവുകൾ: 15,000–20,000 രൂപ. മൂത്തമകളുടെ കല്യാണവും നാട്ടിലേക്കുള്ള വരവുകളുമൊക്കെയായി പണച്ചെലവുവന്നതിനാല്‍ സമ്പാദ്യങ്ങളൊന്നുമില്ല. രണ്ടു വർഷം കഴിഞ്ഞാൽ ഞാൻ വിരമിക്കും. ഭാര്യയ്ക്ക് ഇനിയും 9 വർഷംകൂടി ജോലിചെയ്യാം. എനിക്ക് എങ്ങനെ റിട്ടയർമെന്‍റ് പ്ലാൻചെയ്യാൻ കഴിയും? സ്വന്തം വീടുള്ളതിനാൽ റിട്ടയർമെന്‍റിനുശേഷവും വഡോദരയിലാകും സ്ഥിരതാമസം– വഡോദരയിൽനിന്ന് ജയരാജ് ചോദിക്കുന്നു. സാമ്പത്തികാസൂത്രണം ചെയ്യുമ്പോൾ ഏറ്റവും പ്രധാനമാണ് തുകകളും തീയതികളും. അതോടൊപ്പം ഭാവിയിലേക്കുള്ള കാര്യങ്ങൾ ചില അനുമാനങ്ങളുടെ കൂടി സഹായത്തോടെയാണു നിർദേശങ്ങളായി നൽകുന്നത്. ഇവിടെ ൈവകാരികമായി കാര്യങ്ങളെ കാണുന്നതിനേക്കാൾ യാഥാർഥ്യത്തോടു കൂടുതൽ േചർന്നുനിന്നാവും നിർദേശങ്ങൾ നൽകുന്നത്. ഈ രണ്ടു കാര്യങ്ങളും ഒരു വ്യക്തിയുടെ ജീവിതത്തിൽ ഒരേ രീതിയിൽ പോകേണ്ട കാര്യമാണ്. എങ്കിലും ജീവിതം സുഖകരമായി മുന്നോട്ടുപോകാൻ സാധിക്കുക എന്നതിന് മുൻഗണന നൽകേണ്ടി വരും.