ജനസംഖ്യാടിസ്ഥാനത്തിലാണ് വിവിധ സംസ്ഥാനങ്ങളിലെ ലോക്‌സഭാ – നിയമസഭാ സീറ്റുകളുടെ എണ്ണം നിശ്ചയിക്കുന്നത്. അടുത്ത സെൻസസിന്റെ കണക്കുകൾ ലഭ്യമായാലേ ജനസംഖ്യാ വളർച്ചയുടെ ഇപ്പോഴത്തെ കൃത്യമായ സ്ഥിതി അറിയാനാകൂ. എന്നാൽ, ലഭ്യമായ വിവരങ്ങൾ സൂചിപ്പിക്കുന്നത് വിവിധ സംസ്ഥാനങ്ങൾ തമ്മിൽ ജനസംഖ്യാ വളർച്ചനിരക്കിൽ ഇപ്പോഴും തുല്യത കൈവരിച്ചിട്ടില്ലെന്നാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ജനസംഖ്യാ വളർച്ചനിരക്ക് കുറവാണ്. ഇതു ചില സംസ്ഥാനങ്ങളുടെ പാർലമെന്റ് പ്രാതിനിധ്യത്തിന്റെ തോതിനെ ബാധിച്ചേക്കുമെന്ന ആശങ്ക ചില കോണുകളിൽ ശക്തമായി നിലനിൽക്കുന്നു. 1951-52ലെ ആദ്യ പൊതുതിരഞ്ഞെടുപ്പിനായി, മണ്ഡലങ്ങളുടെ അതിർത്തി നിർണയിക്കാനുള്ള ചുമതല തിരഞ്ഞെടുപ്പു കമ്മിഷനെ ഏൽപിച്ചു. വിവിധ സംസ്ഥാനങ്ങൾക്കായി രൂപീകരിച്ച പാർലമെന്ററി ഉപദേശക സമിതികളുമായി കൂടിയാലോചിച്ചാണ് ഇതു ചെയ്യേണ്ടിയിരുന്നത്. സ്പീക്കർ നാമനിർദേശം ചെയ്ത, ഭരണഘടനാ നിർമാണസഭയിലെ അംഗങ്ങളായിരുന്നു ഉപദേശക സമിതികളിലുണ്ടായിരുന്നത്. 1950 മാർച്ച് ഒന്ന് അടിസ്ഥാനമാക്കി സെൻസസ് കമ്മിഷണർ നൽകിയ ജനസംഖ്യാക്കണക്ക് അനുസരിച്ചായിരുന്നു അതിർത്തിനിർണയം.

loading
English Summary:

Population, Politics, and Representation: The Complexities of Delimitation in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com