ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ സ്കോറുകളുടെ പട്ടികയിലെ ആദ്യ പത്തിൽ എട്ടും സ്വന്തമാക്കി 17–ാം സീസൺ
ഇതുവരെയും കിരീടത്തിൽ മുത്തമിടാതെ ആ മൂന്ന് ‘പഴയ’ ടീമുകൾ; ആദ്യ വരവിൽതന്നെ തലയുയർത്തി ടൈറ്റൻസ്
വമ്പൻ വിജയങ്ങൾ നേടിയ ടീമുകൾ, താരങ്ങൾ, കുഞ്ഞൻ സ്കോറിനു മുന്നിൽ നാണത്തോടെ നിൽക്കേണ്ടി വന്ന ടീമുകൾ... ഇങ്ങനെ കണ്ണഞ്ചിപ്പിക്കുന്നതും തലതാഴ്ത്തിപ്പിക്കുന്നതുമായ എത്രയെത്ര റെക്കോർഡുകൾ! ആ കഥകളിലേക്ക്...
രോഹിത് ശർമ, എം.എസ്.ധോണി (Photo by INDRANIL MUKHERJEE / AFP)
Mail This Article
×
ചരിത്രം ഒരിക്കലും തിരുത്തപ്പെടില്ല. എന്നാൽ, ചരിത്രത്തിന്റെ ഭാഗമായ വലിയ നേട്ടങ്ങളുടെ ചരിത്ര പുസ്തകം എപ്പോൾ വേണമെങ്കിലും തിരുത്തപ്പെടാം. അതും ഓരോ പന്തിലും അദ്ഭുതം ഒളിപ്പിച്ചുവയ്ക്കുന്ന ഐപിഎൽ പോലെയുള്ള പോരാട്ടങ്ങളിൽ. ഇത്തരത്തിൽ പലപ്പോഴും തിരുത്തപ്പെടുകയും ഇനിയും തിരുത്തപ്പെടാനുള്ളതുമായ ചില റെക്കോർഡുകളുണ്ട്. ആർപ്പുവിളികളൊഴിഞ്ഞ് ഒന്നു വിശ്രമിക്കാന്‍ പോലും ഗാലറിക്ക് അവസരം നൽകാതെ റെക്കോർഡുകൾ അടിച്ചുകൂട്ടിയ കഥകൾ പറയാനുണ്ട് ഐപിഎലിന്. ഒരു സിക്സറു പോലുമില്ലാതെ കണ്ണടച്ചു തുറക്കും മുൻപ് മത്സരം തീർത്ത് നിരാശപ്പെടുത്തിയ അവസരങ്ങളുമുണ്ട്. ചിലർ ഒരൊറ്റ മാച്ചുകൊണ്ട് റെക്കോർഡുകളുടെ തോഴനാകുന്നു. ചിലർ ഡക്കിലും ഗോൾഡൻ ഡക്കിലും റെക്കോർഡിട്ട് നിരാശപ്പെടുത്തുന്നു. കുട്ടിക്രിക്കറ്റിൽ പിറന്ന വമ്പൻ റെക്കോർഡുകൾ ഇങ്ങനെ എത്രയെത്ര! ഐപിഎൽ ടീമുകൾക്ക് പറയാനുള്ള രസകരമായ അത്തരം ചില വാഴ്ചകളുടെയും വീഴ്ചകളുടെയും റെക്കോർഡ് കഥകളറിഞ്ഞാലോ...
English Summary:
The Best and the Battered: Channeling Cricket's Highs and Lows in IPL
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.