കാൽപന്താവേശത്തിൽ തീപിടിക്കും കാലവർഷ രാത്രികൾ; ആരാധകർക്കിനി ഉറക്കമില്ലാക്കാലം!

Mail This Article
×
ലോകം കീഴടക്കിയ ഫുട്ബോൾ ചക്രവർത്തിമാരും പടയോട്ടം തുടരുന്ന യുവരാജാക്കന്മാരും വാഴുന്ന ഭൂമിയിലെ രണ്ടു വൻകരകൾ – യൂറോപ്പും തെക്കേ അമേരിക്കയും. ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികളായ പ്രജകളിൽ ആവേശം പടർത്താൻ ഈ വൻകരകളിലെ ഫുട്ബോൾ ചാംപ്യൻഷിപ്പികൾ ഇതാ അടുത്തെത്തി! യൂറോപ്യൻ ഫുട്ബോളിന്റെ ലോകകപ്പ് എന്നു വിശേഷിപ്പിക്കുന്ന യൂറോ കപ്പും തെക്കേ അമേരിക്കയുടെ ലോകകപ്പായ കോപ്പ അമേരിക്ക ചാംപ്യൻഷിപ്പും. ഇരു കിരീടപ്പോരാട്ടങ്ങളുടെയും കിക്കോഫിന് ഇനി ദിവസങ്ങൾമാത്രം. ജർമനി വേദിയാകുന്ന യൂറോ കപ്പ് ഫുട്ബോൾ ചാംപ്യൻഷിപ്പിനു (യുവേഫ യൂറോപ്യൻ ചാംപ്യൻഷിപ്) ജൂൺ 14ന് ആണ് ആദ്യ വിസിൽ മുഴങ്ങുന്നത്. കോപ്പ അമേരിക്ക ഫുട്ബോൾ ചാംപ്യൻഷിപ്പിന്റെ കിക്കോഫ് ജൂണ്‍ 21നും. ഇത്തവണ കോപ്പയുടെ വേദി യുഎസ് ആണ്.
English Summary:
Double Football Fever: Euro Cup & Copa America to Heat Up June, July Nights
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.