ADVERTISEMENT

സിലിക്കൺ വാലി ബാങ്കിന്റെ യു കെ ശാഖയെ വാങ്ങാൻ എച്ച് എസ് ബി സി ക്ക് ബ്രിട്ടീഷ് സർക്കാർ കരാർ നൽകി. ഇത് യു കെയിലെ  ആയിരകണക്കിന് ടെക് സ്റ്റാർട്ട് അപ്പുകൾക്കും, നിക്ഷേപകർക്കും ആശ്വാസമായി. നിലവിൽ സാമ്പത്തിക പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന യു കെയിൽ ഇനിയൊരു സ്റ്റാർട്ട് അപ്പ് പ്രതിസന്ധി കൂടി ഉണ്ടായാൽ കാര്യങ്ങൾ കൈവിട്ടു പോകുമെന്ന ചിന്തയിലാണ് സർക്കാർ എച്ച് എസ് ബി സി ക്ക് അനുവാദം നൽകിയത്. അബുദാബി ഇൻവെസ്റ്റ്മെൻറ്റ് കമ്പനി സിലിക്കൺ വാലി ബാങ്കിന്റെ യു കെ പ്രവർത്തങ്ങളെ ഏറ്റെടുക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് എച്ച് എസ്  ബി സി ഇത് ഏറ്റെടുത്തുവെന്നവാർത്ത വരുന്നത്. 

സിലിക്കൺ വാലി ബാങ്കിനെ ഏറ്റെടുക്കാനുള്ള സന്നദ്ധത  അമേരിക്കയിലെ ശതകോടീശ്വരനായ ഇലോൺ മസ്‌ക്കും അറിയിച്ചിട്ടുണ്ട്. വിചാരിക്കാത്ത നേരത്ത് വന്ന ബാങ്ക് തകർച്ചയുടെ പ്രശ്നങ്ങൾ ഓഹരി വിപണികളിലേക്കും, ക്രിപ്റ്റോകറൻസി മാർക്കറ്റുകളിലേക്കും കൂടി വ്യാപിക്കുന്നുണ്ട്. 2008 ൽ മോശം വായ്പകൾ  ആണ് ബാങ്കുകളെ തകർത്തെങ്കിൽ, ഇപ്പോൾ പെട്ടെന്ന് ഒരുമിച്ചു വ്യക്തികൾ നിക്ഷേപം പിൻവലിച്ചതായിരുന്നു സിലിക്കൺ വാലി ബാങ്ക് തകർച്ചക്ക് കാരണം.

English Summary: Elon Musk and HSBC Bank mat Take over SVB

 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com