2000 രൂപയുടെ നോട്ട് പിൻവലിച്ചത് സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുമോ?
Mail This Article
2,000 രൂപ നോട്ട് പിൻവലിക്കൽ തീരുമാനവും അതിനോടുള്ള ജനങ്ങളുടെ പ്രതികരണവും സൂചിപ്പിക്കുന്നത് 2024 സാമ്പത്തിക വർഷത്തിലെ ജിഡിപി വളർച്ച ആർബിഐ കണക്കാക്കിയ 6.5 ശതമാനത്തിനപ്പുറം ഉയർത്താൻ ഈ നീക്കം സഹായിക്കുമെന്നാണ്. ഈ നീക്കം മൂലം 55,000 കോടി രൂപയുടെ വർദ്ധനവ് ലഭിക്കുമെന്ന് എസ്ബിഐ കുറിപ്പിൽ പറയുന്നു.
2024 ന്റെ ആദ്യ പാദത്തിലെ യഥാർത്ഥ ജിഡിപി വളർച്ച 8.1 ശതമാനമായി ഉയരുമെന്ന് മാത്രമല്ല, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 6.5 ശതമാനം എസ്റ്റിമേറ്റും മറികടക്കാൻ കഴിയുമെന്ന് രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാവായ എസ്ബിഐയിലെ സാമ്പത്തിക വിദഗ്ധർ പറഞ്ഞു.
ഈ ബാങ്ക് അക്കൗണ്ടുകളിൽ ഏതാണ് നിങ്ങൾക്ക് ലാഭം? എന്താണ് വ്യത്യാസം? Read more...
എങ്ങനെ?
∙കൈയിലുള്ള രണ്ടായിരത്തിന്റെ നോട്ടുകൾ എങ്ങനെയും ചെലവഴിക്കാൻ ആളുകൾ തിടുക്കം കൂട്ടുമ്പോൾ അത് ഉപഭോഗം വർധിപ്പിക്കും. സ്വർണ്ണം, ആഭരണങ്ങൾ, എസി, മൊബൈൽ ഫോണുകൾ, റിയൽ എസ്റ്റേറ്റ് തുടങ്ങിയ കാര്യങ്ങളിലേക്ക് രണ്ടായിരത്തിന്റെ നോട്ടുകൾ എത്തുമ്പോൾ സമ്പദ് വ്യവസ്ഥയെ അത് പരോക്ഷമായി ഉത്തേജിപ്പിക്കും.
∙ബാങ്കിങ്സിസ്റ്റത്തിലേക്ക് 3.08 ലക്ഷം കോടി രൂപ നിക്ഷേപമായി തിരികെ വരുമെന്ന് കണക്കാക്കുന്നു, അതിൽ 92,000 കോടി രൂപ സേവിങ്സ് ബാങ്ക് അക്കൗണ്ടുകളിലേക്ക് വരും, അതിൽ 60 ശതമാനം പിൻവലിക്കപ്പെടും, അങ്ങനെ ഉപഭോഗം 55,000 കോടി രൂപയായി ഉടനടി വർദ്ധിക്കും.
∙ഇന്ധന പേയ്‌മെന്റുകളുടെയും ക്യാഷ് ഓൺ ഡെലിവറിയുടെയും വർധനവും രണ്ടായിരം നോട്ട് നിരോധിച്ചതിൽ പിന്നെ കൂടിയിരുന്നു. സ്വിഗി, സൊമാറ്റോ തുടങ്ങിയവയുടെ ഉപഭോക്താക്കളിൽ നാലിൽ മൂന്ന് പേരും 2,000 രൂപ നോട്ടുകൾ പണമടയ്ക്കാൻ തിരഞ്ഞെടുത്തതായി റിപ്പോർട്ട് ചെയ്യുന്നു.
∙ക്ഷേത്രങ്ങളിലേക്കും മറ്റ് മതസ്ഥാപനങ്ങളിലേക്കും 2000 രൂപ നോട്ടുകൾ വഴിയുള്ള സംഭാവനകൾ വർധിക്കുമെന്നും കൺസ്യൂമർ ഡ്യൂറബിൾസ്, കൂടിയ വിലയുള്ള ഫർണിച്ചർ തുടങ്ങിയ പലതരത്തിലുള്ള വാങ്ങലുകളും ഉണ്ടാകുമെന്നും എസ്ബിഐ സാമ്പത്തിക വിദഗ്ധർ പറഞ്ഞു.
English Summary : 2000 RS Withdrawal and Its Impact on Economy