ADVERTISEMENT

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ബാങ്ക് ലോക്കര്‍ നിയമങ്ങള്‍ പരിഷ്‌കരിച്ചു. പുതിയ നിയമം അനുസരിച്ച് ആഭരണങ്ങള്‍, പ്രധാനപ്പെട്ട രേഖകള്‍ തുടങ്ങി നിയമപരമായി സാധുവായ വസ്തുക്കള്‍ മാത്രമേ സൂക്ഷിക്കാനാകൂ. പണം, വിദേശ കറന്‍സി, ആയുധങ്ങള്‍, മരുന്നുകള്‍ / മയക്കുമരുന്ന്, കള്ളക്കടത്ത് വസ്തുക്കള്‍, അപകടകരമായ വസ്തുക്കള്‍ / വിഷവസ്തുക്കള്‍ എന്നിവയൊന്നും ലോക്കറില്‍ സൂക്ഷിക്കാനാകില്ല.

ബാങ്ക് ലോക്കറുകളുടെ സുരക്ഷ മെച്ചപ്പെടുത്താനും ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും വേണ്ടിയാണ് ആര്‍ബിഐ പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്. കഴിഞ്ഞ ജൂണ്‍ 30 മുതല്‍ പുതിയ നിയമം പ്രാബല്യത്തിലായി.

കരാര്‍ പുതുക്കണം

പുതിയ നിയമം അനുസരിച്ച് ബാങ്കുകള്‍ അവരുടെ ഉപഭോക്താക്കളുമായുള്ള ലോക്കര്‍ കരാറുകള്‍ പുതുക്കേണ്ടതുണ്ട്. ലോക്കറില്‍ സൂക്ഷിക്കാവുന്ന വസ്തുക്കള്‍ എന്തെല്ലാമാണെന്നും അനുവദനീയമല്ലാത്തത് എന്താണെന്നും പുതിയ കരാറില്‍ ബാങ്കുകള്‍ വ്യക്തമായി പറയുകയും വേണം.

നിയമം പരിഷ്‌കരിച്ചതോടെ, ചില ഉത്തരവാദിത്തങ്ങളില്‍ നിന്ന് ബാങ്കുകള്‍ക്ക് ഒഴിവാകുകയും ചെയ്യാം. ലോക്കറിന്റെ പാസ് വേര്‍ഡോ താക്കോലോ ദുരുപയോഗം ചെയ്യപ്പെട്ടാലോ അനധികൃതമായി ഉപയോഗിച്ചതില്‍ നിന്നോ  ഉണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ഇനി ബാങ്കുകള്‍ക്ക് ഉത്തരവാദിത്വം ഉണ്ടായിരിക്കില്ല.  ഇക്കാര്യങ്ങളില്‍ ഉപഭോക്താവിനായിരിക്കും പൂര്‍ണ്ണമായ ഉത്തരവാദിത്വം.അതുകൊണ്ടു തന്നെ നിയമ സാധുതയില്ലാത്ത എന്തെങ്കിലും ലോക്കറുകളില്‍ സൂക്ഷിച്ചിട്ടുണ്ടെങ്കില്‍ അടിയന്തരമായി അവ മാറ്റുകയും വേണം.

ഉത്തരവാദിത്വം ബാങ്കിന് തന്നെ

എന്നിരുന്നാലും, ലോക്കറില്‍ സൂക്ഷിച്ചിരിക്കുന്ന വസ്തുക്കള്‍ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ബാങ്കുകള്‍ക്ക് തന്നെയാണ്. ലോക്കറില്‍ സൂക്ഷിച്ചിരിക്കുന്ന വസ്തുക്കള്‍ നഷ്ടപ്പെട്ടാല്‍, ബാങ്ക് ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കണം.

ബാങ്ക് ലോക്കറുകളുമായി ബന്ധപ്പെട്ട് മാറിയ നിയമങ്ങള്‍ ഉപഭോക്താക്കള്‍ അറിഞ്ഞിരിക്കേണ്ടതാണ്. അതുകൊണ്ടു തന്നെ ലോക്കര്‍ സേവനം ഉപയോഗപ്പെടുത്തുന്നുണ്ടെങ്കില്‍ ബാങ്ക് ഉദ്യോസ്ഥരുമായി സംസാരിക്കുകയും പുതിയ കരാറില്‍ ഒപ്പിടുകയും വേണം.

English Summary : Know The New Locker Rules While Using it

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com