ADVERTISEMENT

ഇന്ത്യയുടെ വളർന്നു വരുന്ന ബാങ്കിങ് മേഖലയിലേക്ക് കൂടുതൽ വിദേശ ബാങ്കുകൾ ഓഹരി നിക്ഷേപം നടത്താൻ സാധ്യത. ജപ്പാനിൽ നിന്നും മിഡിൽ ഈസ്റ്റിൽ നിന്നുമുള്ള വിദേശ ബാങ്കുകൾ ഇന്ത്യയുടെ യെസ് ബാങ്കിലും ഐഡിബിഐ ബാങ്കിലും കൂടുതൽ ഓഹരി പങ്കാളിത്തത്തിന് ശ്രമിക്കുന്നു എന്ന് വാർത്തകൾ ഉണ്ട്.

ഇന്ത്യൻ ഓഹരി വിപണിയിലെ പൊതുജന പങ്കാളിത്തം കൂടുന്ന പോലെ വിദേശ നിക്ഷേപവും ഉയരുന്നുണ്ട്. ഒരു ചെറിയ ഇടിവുണ്ടായാൽ പോലും ചെറുകിട നിക്ഷേപകരുടെ പോലെ വിദേശ നിക്ഷേപകരും അത്തരം ഓഹരികളിലേക്ക് ചാടി വീഴുമെന്ന സാഹചര്യമാണുള്ളത്. ബാങ്കിങ് മേഖലയിലെ ഓഹരികൾ തളർച്ചയിലാണെങ്കിലും ഇതിലേക്ക് കൂടുതൽ മൂലധനം എത്തിച്ചേരാനുള്ള സാഹചര്യം ഉണ്ടാകുന്നുണ്ടെന്നാണ് വിദഗ്ധർ നൽകുന്ന സൂചന. ഓഹരികളുടെ വില ഉയർന്ന നിലയിലാണെങ്കിൽ കൂടിയും പല വിദേശ ബാങ്കുകൾക്കും ഇന്ത്യയുടെ 'ഗ്രോത്ത് സ്റ്റോറിയിൽ' വിശ്വാസമുള്ളതിനാൽ പണമിറക്കാൻ തയ്യാറാണ് എന്ന് ചുരുക്കം. യെസ് ബാങ്ക്, ഐഡിബിഐ എന്നിവയുടെ ഓഹരികളെ ചുറ്റിപറ്റി അതിനാൽ തന്നെ പല ഊഹാപോഹങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ശക്തമായ അടിത്തറയും ശാഖകളുമുള്ള ചെറിയ ബാങ്കുകളെയും വിദേശ ബാങ്കുകൾ ലക്ഷ്യമിടുന്നുണ്ട്.

English Summary:

Foreign banks are eyeing India's banking sector for growth. Discover why Japanese and Middle Eastern investors are keen on increasing their stakes in Yes Bank, IDBI, and others.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com