ADVERTISEMENT

സാമ്പത്തികമായി സ്വതന്ത്രമാകാൻ എന്താണ് വേണ്ടത്? അതിന് ഈ ചോദ്യങ്ങൾ സ്വയം ചോദിക്കുക. ഇല്ല എന്നാണ് ഉത്തരമെങ്കിൽ അതോടൊപ്പം നൽകിയിരിക്കുന്ന നിർദേശങ്ങൾ പാലിച്ച് മുന്നോട്ടു പോകുക. 

1 വരുമാനം താൽക്കാലികമായി ഇല്ലാതായാൽ സ്വന്തം ചെലവുകൾ കൈകാര്യം ചെയ്യാൻ മതിയായ ഫണ്ടുകളോ ശേഷിയോ ഉണ്ടോ? 

∙ ഇല്ലെങ്കിൽ, ഒന്നു മുതൽ മൂന്നു വർഷം വരെ നിങ്ങളുടെ ചെലവുകൾ കൈകാര്യം ചെയ്യാൻ ഒരു എമര്‍ജൻസി ഫണ്ട് ഉണ്ടാക്കുക.

2 റിട്ടയർമെന്റിനു ശേഷം ചെലവുകൾ വഹിക്കാൻ മതിയായ പണമുണ്ടോ? അതിനായി, ഇപ്പോഴേ സമ്പാദിച്ചു തുടങ്ങിയോ?

∙ ഇല്ലെങ്കിൽ, വിരമിക്കലിനു ശേഷം ജീവിതകാലം മുഴുവനുമുള്ള ചെലവുകൾക്കായി വിരമിക്കുമ്പോൾ ആവശ്യമായ റിട്ടയർമെന്റ് കോർപ്പസ് കണക്കാക്കുക, അതിനായി സമ്പാദ്യവും നിക്ഷേപവും ഉടൻ ആരംഭിക്കുക.

3 തനിക്കോ കുടുംബത്തിലാർക്കെങ്കിലുമോ രോഗമോ അപകടമോ സംഭവിച്ചാൽ ചികിത്സയ്ക്ക് ഫണ്ടോ കരുതലോ ഉണ്ടോ? 

∙ ഇല്ലെങ്കിൽ, നിങ്ങൾക്കും കുടുംബത്തിനും വേണ്ടി ഫാമിലി ഫ്ലോട്ടർ ഹെൽത്ത് ഇൻഷുറൻസ് പോളിസി വാങ്ങുക.

4 സ്വന്തം സാമ്പത്തികലക്ഷ്യങ്ങൾ കൈവരിക്കാൻ വേണ്ടത്ര സമ്പാദിക്കുന്നുണ്ടോ? 

∙ ഇത് വിലയിരുത്താൻ നിങ്ങളുടെ ഭാവിജീവിതത്തിൽ സാധ്യമാക്കേണ്ട പ്രധാന സംഭവങ്ങൾ എല്ലാം എഴുതുക. ഉദാ: മക്കളുടെ വിദ്യാഭ്യാസം, വിവാഹം, വാഹനം വാങ്ങൽ, ഭവനനിർമാണം തുടങ്ങിയവ. ഇവയ്ക്ക് വലിയ പണം ചെലവഴിക്കേണ്ടിവരും. ഓരോന്നിനും ന്യായമായി വരാവുന്ന ചെലവു കണക്കാക്കി അതിനായി നിക്ഷേപിക്കാൻ തുടങ്ങുക. 

5 ഞാൻ പെട്ടെന്നു മരിക്കുകയോ ജോലി ചെയ്യാനാകാത്ത അവസ്ഥ വരികയോ ചെയ്താൽ ആശ്രിതർക്ക് ജീവിക്കാൻ വരുമാനം ഉണ്ടോ? ഇതിനായി മനുഷ്യജീവിതമൂല്യം കണക്കാക്കി അത്രയും തുക നിക്ഷേപമായി പക്കലുണ്ടോ എന്നു പരിശോധിക്കുക.

∙ ഇല്ലെങ്കിൽ, ആ കുറവ് പരിഹരിക്കും വിധമുള്ള തുകയ്ക്ക് ഒരു ടേം ഇൻഷുറൻസ് പ്ലാൻ എടുക്കുക. ഇവിടെ, നിങ്ങളുടെ ഹ്യൂമൻലൈഫ് വാല്യു കണക്കാക്കുമ്പോൾ ഭാവിയിൽ വരാവുന്ന ബാധ്യതകൾ കൂടി പരിഗണിക്കണം. 

ഭാവിയിൽ സുഖപ്രദമായ ജീവിതം നയിക്കാൻ ഇന്ന് ചില ആഡംബരങ്ങൾ ത്യജിക്കേണ്ടി വരാം. സാമ്പത്തികമായി സ്വതന്ത്രമാകുന്നതിന് ആവശ്യമായ ഫണ്ടുകൾ സംരക്ഷിക്കുകയും ശേഖരിക്കുകയും ചെയ്യേണ്ടതുണ്ട്, ഇതിന് കുറച്ചു സമയമെടുത്തേക്കാം. നിങ്ങളുടെ നിക്ഷേപങ്ങളിൽ ചിലപ്പോൾ ഉയർച്ചയും താഴ്ചയും കണ്ടേക്കാം.

ഇവിടെ നിക്ഷേപത്തിന്റെ ഉയർച്ച താഴ്ചകളിൽ സ്വയം സംയമനം പാലിക്കുകയും പ്രതിരോധശേഷി നിലനിർത്തുകയും വേണം. ‘സാമ്പത്തിക സ്വാതന്ത്ര്യം’ നേടാനുള്ള പ്രവർത്തനത്തിൽ അതു വളരെ പ്രധാനമാണ് 

English Summary : How to Gain Financial Freedom?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com