എന്‍പിഎസ് അക്കൗണ്ട് തുറക്കാൻ മൊബൈൽ ഫോൺ മതി
Mail This Article
ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ (എന്‍പിഎസ്) അംഗങ്ങള്‍ ആകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇനി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വളരെ വേഗത്തില‍്‍ അക്കൗണ്ട് തുറക്കാം. ഇതിനായി പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യ പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററായ പിഎഫ്ആര്‍ഡിഎയുമായി ചേര്‍ന്ന് പുതിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു. ഈ പ്ലാറ്റ്ഫോമിലൂടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് എന്‍പിഎസ് അക്കൗണ്ട് തുറക്കാം. പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റിയും (പിഎഫ്ആര്‍ഡിഎ) ബാങ്ക് ഓഫ് ഇന്ത്യയും കെ-ഫിന്‍ടെക്കുമായി സഹകരിച്ചാണ് ഡിജിറ്റല്‍ പ്ലാറ്റ്ഫോം തുടങ്ങിയിരിക്കുന്നത്.
ഉപഭോക്താക്കള്‍ക്ക് മൊബൈല്‍ ഫോണിൽ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് എന്‍പിഎസ് അക്കൗണ്ട് തുറക്കാവുന്ന തരത്തിലാണ് പുതിയ സംവിധാനത്തിന്റെ പ്രവര്‍ത്തനം. അക്കൗണ്ട് തുറക്കുന്നതിനുള്ള ഡിജിറ്റല്‍ പ്രക്രിയ ലളിതവും വേഗതയേറിയതും പൂര്‍ണ്ണമായും പേപ്പര്‍ രഹിതവുമാണ്.
∙എന്‍പിഎസ് അക്കൗണ്ട് തുറക്കുന്നതിന് ഉപഭോക്താവ് ആദ്യം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യണം.
∙തുടര്‍ന്ന് എന്‍പിഎസ് അക്കൗണ്ട് തുറക്കുന്നതിനുള്ള ഒരു വെബ് പേജിലേക്ക് എത്തും.
∙ഇവിടെ ഉപഭോക്താവിന്റെ മൊബൈല്‍ നമ്പര്‍ നല്‍കുകയും ഒടിപി ഉപയോഗിച്ച് റജിസ്‌ട്രേഷന് അപേക്ഷിക്കുകയും വേണം.
∙ഡിജിലോക്കറില്‍ നിന്നും ഫോട്ടോയും മറ്റ് വിശദാംശങ്ങളും ലഭിക്കുന്നതിനായി അപേക്ഷകന്‍ ആധാര്‍ നമ്പര്‍ നല്‍കേണ്ടതുണ്ട്.
∙വിവരങ്ങള്‍ എല്ലാം ഡിജിറ്റലായി ലഭ്യമാക്കി കഴിഞ്ഞാല്‍ ഉടന്‍ എന്‍പിഎസ് അക്കൗണ്ട് തുറക്കാം.ഏതാനും ക്ലിക്കിലൂടെ ഇത് സാധ്യമാകും. മാത്രമല്ല പുതിയ വരിക്കാര്‍ക്ക് ക്യൂആര്‍കോഡ് വഴി അക്കൗണ്ടിലേക്ക് കൂടുതല്‍ സംഭാവനകള്‍ നല്‍കാനും കഴിയും.
English Summary : Start Your NPS Account with a Mobile phone