ADVERTISEMENT

2022– 23 സാമ്പത്തിക വർഷത്തിലെ ആദായനികുതി അടയ്ക്കേണ്ട അവസാന തീയതി ഏതാണ്? ജൂലൈയിൽ റിട്ടേൺ ഫയൽ ചെയ്യുമ്പോൾ അടച്ചാൽ മതിയോ? അതിനുശേഷം ഫൈൻ ഉണ്ടോ? അഡ്വാൻസ് ടാക്സ് അടയ്ക്കേണ്ടത് ആരൊക്കെയാണ്? അതിന്റെ മാനദണ്ഡങ്ങൾ എന്താണ്? ഇങ്ങനെ ആദായ നികുതി സംബന്ധിയായ സംശയങ്ങൾ നിരവധിയാണ്. അതു പോലെ തന്നെ ആദായ നികുതി റിട്ടേൺ സമർപ്പിച്ചാൽ എല്ലാം കഴിഞ്ഞു എന്ന് കരുതുന്നവരും ധാരാളമാണ്. 

വ്യക്‌തികളായ നികുതി ദായകരെ സംബന്ധിച്ച വിവരങ്ങൾ ആണ് ഇവിടെ വിശദീകരിക്കുന്നത്. ബിസിനസ് വരുമാനമുള്ള, ആദായനികുതി നിയമപ്രകാരം ഓഡിറ്റ് നിർബന്ധമായ വ്യക്തികൾ 2023 ഒക്ടോബർ 31ന് അകം റിട്ടേൺ സമർപ്പിക്കണം. മറ്റുള്ളവർ 2023 ജൂലൈ 31ന് അകവും. 

അഡ്വാൻസ് ടാക്സ്

income-tax-manorama-sampadyam3

ഒരു സാമ്പത്തികവർഷത്തെ വരുമാനങ്ങൾ കാണിച്ചു കൊണ്ടുള്ള റിട്ടേൺ തൊട്ടടുത്ത സാമ്പത്തികവർഷത്തിലാണ് ഫയൽ ചെയ്യേണ്ടത്.  റിട്ടേൺ ഫയൽ ചെയ്യുന്നതിനോടൊപ്പം തന്നെ ആ വരുമാനങ്ങൾക്കുള്ള നികുതിയും അടയ്ക്കണം. എന്നാൽ, 10,000 രൂപയിൽ കൂടുതൽ ആദായനികുതി ബാധ്യത ഉള്ളവർ സമ്പാദിക്കുന്ന വർഷം തന്നെ മുൻകൂറായി നികുതി (അഡ്വാൻസ് ടാക്സ്) അടയ്‌ക്കേണ്ടതുണ്ട്. വരുമാനം നേടുന്ന സാമ്പത്തിക വർഷത്തെ നികുതിബാധ്യത മുൻകൂറായി കണക്കാക്കി, ആ വർഷം തന്നെ പല ഗഡുക്കളായി അഡ്വാൻസ് ടാക്സ് അടയ്ക്കണം. മൊത്തം നികുതിബാധ്യതയുടെ എത്ര ശതമാനം ഓരോ ഗഡുവിലും അടയ്ക്കണമെന്ന് താഴെ പട്ടികയിൽ പറയുന്നു. 

ഒരു സാമ്പത്തികവർഷത്തെ വരുമാനങ്ങൾ കാണിച്ചു കൊണ്ടുള്ള റിട്ടേൺ അടുത്ത സാമ്പത്തികവർഷത്തിലാണ് ഫയൽ ചെയ്യേണ്ടത്. അപ്പോൾ കഴിഞ്ഞ വർഷത്തെ യഥാർഥ വരുമാനങ്ങൾ വെളിപ്പെടുത്തി നികുതിബാധ്യത കണക്കാക്കണം. മുൻകൂറായി കണക്കാക്കി അഡ്വാൻസ് ടാക്സ് ആയി അടച്ച തുക ഈ തുകയിലും കുറവാണെന്നിരിക്കട്ടെ. അപ്പോൾ പലിശ സഹിതം ആ വ്യത്യാസം റിട്ടേൺ ഫയൽ ചെയ്യുമ്പോൾ അടയ്ക്കണം. അഡ്വാൻസ് ടാക്സ് അടച്ച തുകയാണ് കൂടുതലെങ്കിൽ കൂടുതൽ അടച്ച തുക റിട്ടേണിൽ റീഫണ്ട് ആയി അവകാശപ്പെടാം .

ആനുമാനിക അടിസ്ഥാനത്തിൽ (presumptive basis) വകുപ്പ് 44AD / 44ADA പ്രകാരം നികുതി കണക്കാക്കുന്നവർ മാർച്ച് 15ന് അകം മുഴുവൻ അഡ്വാൻസ് ടാക്‌സും അടച്ചാൽ മതി. ബിസിനസ് / പ്രഫഷനൽ വരുമാനം ഇല്ലാത്ത മുതിർന്ന പൗരൻമാർ അഡ്വാൻസ് ടാക്സ് അടയ്‌ക്കേണ്ടതില്ല 

റിട്ടേൺ സമർപ്പിക്കുന്നതോടെ എല്ലാം തീർന്നോ ?

income-tax-manorama-sampadyam2

ഒരുപാടാളുകളുടെ ധാരണ റിട്ടേൺ സമർപ്പിച്ചുകഴിയുന്നതോടെ അത് കഴിഞ്ഞു എന്നതാണ്. എന്നാൽ അത് ശരിയല്ല. സമർപ്പിച്ച റിട്ടേൺ ഇ-വെരിഫൈ ചെയ്യുകയോ, ഒപ്പിട്ടയക്കുകയോ ചെയ്യുകയും, അത് വെരിഫൈ ആയിയെന്നു എന്ന് ഉറപ്പിക്കുകയും വേണം. കൺസൾട്ടന്റ് വഴിയാണ് ചെയ്യുന്നത് എങ്കിൽ വെരിഫൈ ചെയ്തു എന്നത് കണ്ടുബോധ്യപ്പെടണം. എങ്കിൽ മാത്രമേ നിങ്ങൾ സമർപ്പിച്ച റിട്ടേൺ ആദായനികുതിവകുപ്പു പ്രോസസ്സിങ്നായി സ്വീകരിക്കുകയുള്ളൂ. സമർപ്പിച്ച റിട്ടേൺ വെരിഫൈ ചെയ്യാൻ ഇപ്പോൾ അനുവദിച്ചിരിക്കുന്ന സമയം 30 ദിവസം മാത്രമാണ് എന്നതും ശ്രദ്ധിക്കണം. അവിടംകൊണ്ടും റിട്ടേൺ സമർപ്പിക്കുന്ന പ്രക്രിയ അവസാനിക്കുന്നില്ല.

ആദായനികുതിവകുപ്പിൽ നിന്നും സമർപ്പിച്ച റിട്ടേൺ സംബന്ധിച്ച ഒരു അറിയിപ്പ് നിങ്ങൾക്ക് ലഭിക്കും. ആ അറിയിപ്പിൽ നമ്മൾ സമർപ്പിച്ച കാര്യങ്ങളിൽ എന്തെങ്കിലും വ്യത്യാസങ്ങൾ ആദായ നികുതി വകുപ്പു വരുത്തിയിട്ടുണ്ടോ എന്നതും ശ്രദ്ധിക്കേണ്ട ഒന്നാണ്. അതുപോലെ തന്നെ നമ്മൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഇ-മെയിൽ ഉം മൊബൈൽ നമ്പറും ആണ് നമ്മളുടെ ഇൻകം ടാക്സ് പ്രൊഫൈലിൽ ഉള്ളത് എന്ന് ഉറപ്പുവരുത്തണം. എങ്കിൽ മാത്രമേ ആദായനികുതിവകുപ്പിൽ നിന്നുമുള്ള ആശയവിനിമയങ്ങൾ നമ്മൾ അറിയുകയുള്ളൂ. കൂടാതെ ഓരോ തവണയും ലോഗിൻ ചെയ്യുമ്പോൾ ഏതെങ്കിലും വിധത്തിൽ ഉള്ള  നോട്ടീസോ മറ്റു നടപടികളോ ആദായനികുതിവകുപ്പു നിങ്ങൾക്കെതിരെ തുടങ്ങിയിട്ടുണ്ടോ എന്നും നോക്കേണ്ടതാണ്. പലപ്പോഴും പലരുടെയും പലവർഷം പഴക്കമുള്ള ഇത്തരത്തിൽ ഉള്ള നോട്ടീസുകൾ കാണാറുണ്ട്. കൺസൾട്ടന്റ് ആണ് ഇവ കൈകാര്യംചെയ്യുന്നത് എങ്കിലും ഇവയെല്ലാം കണ്ട് ഉറപ്പിക്കുന്നതാണ് ഉത്തമം.

വളരെയേറെ കരുതലും ശ്രദ്ധയും കൊടുക്കേണ്ടതും എന്നാൽ നമ്മൾ അർഹമായ പ്രാധാന്യം പലപ്പോഴും കൽപ്പിക്കാത്ത ഒന്നുമാണ് ആദായനികുതി. നമ്മളുടെ അശ്രദ്ധയും അലംഭാവവും പലപ്പോഴും വലിയ പിഴകളിലേക്കും മറ്റു നടപടികളിലേക്കും കൊണ്ടുചെന്നെത്തിക്കും. നാം  മക്കൾക്ക് പകർന്നുകൊടുക്കുന്ന അറിവുകളിൽ സാമ്പത്തികകാര്യങ്ങളോ നികുതിവ്യവസ്ഥയോ പെടുന്നില്ല എന്നത് തിരുത്തപ്പെടേണ്ട കാര്യമാണ്.

English Summary : ITR filing last date

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com