ADVERTISEMENT

മാതാപിതാക്കളുടെ കൂടെ താമസിച്ചാൽ അവർക്ക് വാടക നൽകി നികുതി ഇളവ് നേടാനാകുമോ എന്നത് പലർക്കും സംശയമുള്ള കാര്യമാണ്. സ്വന്തം വീട്ടിൽ താമസിക്കുകയാണെങ്കിലും മാതാപിതാക്കൾക്ക് 'വാടക' ഓൺലൈൻ ആയോ ചെക്ക് മുഖേനയോ നല്കിയെന്നതിനു തെളിവുണ്ടായാൽ നികുതി ഇളവ് ലഭിക്കുന്നതിന് സാധ്യത ഉണ്ട്. എന്നാൽ പുതിയ നികുതി ഘടനയിൽ വീട്ടു വാടക ഇനത്തിൽ ഇളവുകളൊന്നും ലഭിക്കില്ല. പഴയ രീതി തുടരുകയാണെങ്കിൽ അച്ഛനോ, അമ്മയ്ക്കോ 'വാടക' എന്ന രീതിയിൽ ഒരു തുക കൈമാറിയാൽ ആ തുകയ്ക്ക് നിങ്ങൾക്ക് നികുതി ഇളവ് നേടാനാകും. ഇതിനു തെളിവായി റെസീറ്റുകൾ നൽകേണ്ടതുണ്ട്.  എന്നാൽ 'വാടക' ലഭിക്കുന്ന അച്ഛനോ, അമ്മയ്ക്കോ അത് അവരുടെ വരുമാനമായി കണക്കാക്കി നികുതി കൊടുക്കേണ്ടിയും വരും. അതിനാൽ ഇത്തരമൊരു തീരുമാനമെടുക്കുന്നതിന് മുൻപ് അത് മാതാപിതാക്കളോട് തുറന്നു സംസാരിച്ച ശേഷം മാത്രം  തീരുമാനിക്കുന്നതാണ് ഉചിതം. 

English Summary : Tab Benefit and House Rent for Parents

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com