'ഹോട്ട്' 'കോൾഡ്' വോലറ്റുകൾ എന്താണ്? ഇവയിൽ ഏതാണ് സുരക്ഷിതം?
Mail This Article
ക്രിപ്‌റ്റോകറൻസികൾ വാങ്ങാനോ വിൽക്കാനോ വ്യാപാരം ചെയ്യാനോ കഴിയുന്ന വെർച്വൽ പ്ലാറ്റ്‌ഫോമാണ് ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച്. ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകൾ വഴി വാങ്ങുന്ന ക്രിപ്റ്റോ കറൻസികളെ നമ്മുടെ വോലറ്റിൽ സൂക്ഷിക്കാൻ സാധിക്കും.'ഹോട്' 'കോൾഡ്' എന്നിങ്ങനെ രണ്ടു തരം വോലറ്റുകൾ ഉണ്ട്. 'ഹോട്' വോലറ്റ് ഓൺലൈൻ ഇടപാടുകൾക്കായി ഇന്റർനെറ്റുമായി ബന്ധിപ്പിച്ചു ഇടപാടുകൾ നടത്തുന്നവയാണ്. എന്നാൽ 'കോൾഡ് വോലറ്റ് ' ഇന്റർനെറ്റ് ബന്ധമില്ലാതെ ക്രിപ്റ്റോകൾ സൂക്ഷിക്കുന്നതിനാണ്. അതുകൊണ്ടു കോൾഡ് വോലറ്റിൽ സുരക്ഷ കൂടുതലായിരിക്കും. ക്രിപ്റ്റോ എക്സ്ചേഞ്ച് തിരഞ്ഞെടുത്ത് അതിലേക്ക് പണം നിക്ഷേപിച്ച് ക്രിപ്റ്റോ കറൻസികൾ വാങ്ങാൻ സാധിക്കും.
ഏറ്റവും കൂടുതൽ വിപണി മൂലധനമുള്ള (മാർക്കറ്റ് ക്യാപ്) 7 ക്രിപ്റ്റോകറൻസികളുടെ ഇന്നത്തെ വില, 24 മണിക്കൂറിലെയും, ഏഴ് ദിവസത്തേയും വില വ്യത്യാസങ്ങൾ, വിപണി മൂലധനം എന്നിവ താഴെ കൊടുത്തിരിക്കുന്നു.
ഈ ലേഖനം ക്രിപ്റ്റോകറൻസികളെക്കുറിച്ചുള്ള വസ്തുനിഷ്ഠമായ വിശകലനത്തിനായി മാത്രമുള്ളതാണ്. ക്രിപ്റ്റോ കറൻസി നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്നില്ല.
English Summary : Crypto Currency and Hot and Cold Wallets