നാളെ ഓഹരി വിപണിയിൽ പ്രത്യേക വ്യാപാരം, എന്തിന്?
Mail This Article
നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (NSE) നാളെ (മാർച്ച് 2) ഒരു പ്രത്യേക തത്സമയ വ്യാപാര സെഷൻ നടത്തും. പ്രൈമറി സൈറ്റിൽ നിന്ന് ഡിസാസ്റ്റർ റിക്കവറി സൈറ്റിലേക്കുള്ള മാറ്റം സുഗമമാക്കാനാണ് ഈ സെഷൻ ലക്ഷ്യമിടുന്നതെന്ന് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) സർക്കുലറിൽ പറഞ്ഞു. സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളുടെ പ്രവർത്തനങ്ങളെ ബാധിക്കാവുന്ന അപ്രതീക്ഷിത സംഭവങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള തയ്യാറെടുപ്പ് പരിശോധിക്കുകയാണ് ലക്ഷ്യം. അതായത് അപ്രതീക്ഷിത പ്രശ്നങ്ങൾ ഉണ്ടായാൽ ഡിസാസ്റ്റർ റിക്കവറി സൈറ്റിലേക്ക് മാറാൻ സാധിക്കുമോ എന്ന് ഉറപ്പ് വരുത്തും.
രണ്ട് സെഷനുകളിലായി ഇത് നടക്കും. ആദ്യ സെഷൻ രാവിലെ 9 മുതൽ 10:00 വരെയും രണ്ടാമത്തെ സെഷൻ രാവിലെ 11:15 മുതൽ 12:30 വരെയുമാണ്. പ്രൈമറിയിൽ നിന്ന് ഡിആർഎസിലേക്ക് മാറുന്നത് സെബിയുടെ നിയമങ്ങൾക്കും ചട്ടങ്ങൾക്കും കീഴിലാണ്. മാർച്ച് 2 ന് സെറ്റിൽമെൻ്റ് അവധിയായതിനാൽ, മാർച്ച് 1 ന് നടത്തിയ വാങ്ങലുകൾ മാർച്ച് 4 ന് തീർപ്പാക്കും.
മാർച്ച് 1-ലെ F&O ട്രേഡുകളിൽ നിന്നുള്ള ഫണ്ടുകൾ പ്രത്യേക ഡിആർ സെഷനുകളിൽ ഉപയോഗിക്കാൻ കഴിയില്ല. പരിശോധന സാധാരണ സെറ്റിൽമെൻ്റ് സൈക്കിളിനെ ബാധിക്കില്ലെന്ന് ഉറപ്പാക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.