ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്കൽ വീണ്ടും നീട്ടി
Mail This Article
കേന്ദ്രഗവണ്മെന്റ് പെന്‍ഷന്‍കാര്‍ക്ക് ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള സമയ പരിധി 2021 ഫെബ്രുവരി 28 വരെ നീട്ടി. നേരത്തെ ഇത് ഡിസംബര്‍ 31 വരെ ആയിരുന്നു. പുതുക്കിയ തീരുമാനമനുസരിച്ചാണിത്. കോവിഡ് മഹാവ്യാധിയുടെ പശ്ചാത്തലത്തില്‍ 'ഹൈ റിസ്ക'് വിഭാഗത്തിലുള്ള പെന്‍ഷണര്‍മാര്‍ക്ക് ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ട് ചൂണ്ടിക്കാണിച്ച് നിരവധി സംഘടനകള്‍ രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് തീയതി രണ്ട് മാസം കൂടി നീട്ടിക്കൊണ്ടുള്ള ഉത്തരവ് വരുന്നത്. പെന്ഷന് തുടര്‍ന്ന് ലഭിക്കാന്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് വര്‍ഷാവര്‍ഷം ബാങ്കുകളില്‍ കാണിച്ച് ബോധ്യപ്പെടുത്തേണ്ടതുണ്ട്. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നേരിട്ട് ഹാജരായി ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് പകരം വീഡിയോ അധിഷ്ഠിത തിരിച്ചറിയല്‍ സംവിധാനം സ്വീകരിക്കണമെന്ന് ബാങ്കുകളോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കൂടുതല്‍ പേരും നേരിട്ട് ഹാജരാകുന്ന സ്ഥിതി വിശേഷമാണ് ഉണ്ടായത്.
English Summary : Life Certificate Date Extended for two Months