ടാക്സ് പേയർ മത്സരത്തിലെ ഈ ആഴ്ചയിലെ വിജയി ബിന്ദു, സമ്മാനം ഒരു പവൻ സ്വർണനാണയം

Mail This Article
മനോരമ ഓൺലൈനും മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സുമായി ചേർന്നു സംഘടിപ്പിക്കുന്ന ടാക്സ് പേയർ സിറ്റിസൺ കോണ്ടസ്റ്റിലെ പന്ത്രണ്ടാമത്തെ വിജയിയായി കൊല്ലത്ത് നിന്നുള്ള ബിന്ദു പി. ഒരു പവൻ സ്വർണനാണയമാണ് ബിന്ദുവിന് സമ്മാനം ലഭിക്കുന്നത്. സാധനങ്ങൾ വാങ്ങുമ്പോൾ ജിഎസ്ടി അടച്ച ബിൽ വാങ്ങിയവർക്കാണ് റെസ്പോൺസിബിൾ ടാക്സ്പേയർ മൽസരത്തിൽ പങ്കെടുക്കാനവസരം ലഭിച്ചത്. കഴിഞ്ഞ ആഴ്ചയിൽ പങ്കെടുത്തവരിൽ നിന്ന് നറുക്കെടുപ്പിലൂടെയാണ് ബിന്ദു വിജയിയായത്.
ബിന്ദു വിജയിയായതെങ്ങനെ?
വീട്ടമ്മയായ ബിന്ദു സ്വർണം വാങ്ങിയതിന്റെ ബില്ലിനാണ് സമ്മാനം ലഭിച്ചത്. എന്തു സാധനം വാങ്ങിയാലും ബില്ല് വാങ്ങുന്ന ബിന്ദു പിന്നീട് എന്തെങ്കിലും ക്ലെയിം ചെയ്യണമെങ്കിലോ മറ്റ് ആവശ്യം വന്നാലോ എന്നു കരുതി അത് സൂക്ഷിച്ചു വെക്കാറുമുണ്ട്. ബില്ല് സൂക്ഷിക്കുന്ന കാര്യത്തിൽ ബിന്ദുവിന്റെ പാത പിന്തുടർന്ന് ഭർത്താവ് സുരേഷ് ലാലും മക്കളായ വൃന്ദയും കിരൺലാലും ഒപ്പമുണ്ട്.
എന്താണ് റെസ്പോൺസിബിൾ സിറ്റിസൺ പദ്ധതി?
ലോകമെമ്പാടുമുള്ള സഹജീവികളെ സമൂഹത്തോട് കൂടുതൽ ഉത്തരവാദിത്തവും പ്രതിബദ്ധതയുമുള്ളവരാക്കി തീർക്കാൻ പ്രേരിപ്പിക്കുന്ന ഒരു സാമൂഹിക-അവബോധ പ്രചാരണത്തിനുള്ള ശ്രമമാണ് മനോരമ ഓൺലൈൻ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സുമായി ചേർന്ന് ഒരുക്കുന്ന റെസ്പോൺസിബിൾ സിറ്റിസൺ പദ്ധതി.
നേര് ശീലമാക്കാം, കടമകൾ മറക്കാതിരിക്കാം
ഉത്തരവാദിത്വമുള്ളൊരു പൗരന്റെ കടമയാണ് നികുതി അടയ്ക്കുക എന്നത്. നമ്മൾ നൽകുന്ന നികുതി നാടിന്റെയും നമ്മുടെയും വികസനത്തിന്, മുന്നേറ്റത്തിന് അനിവാര്യമാണ്. അതുകൊണ്ട് തന്നെ നമ്മൾ വാങ്ങുന്ന ഓരോ ഉത്പന്നത്തിനും നികുതി അടയ്ക്കുന്നു എന്ന് ബിൽ കൈപ്പറ്റി ഉറപ്പുവരുത്തുന്നത് ശീലമാക്കണം. ഇത് പ്രോൽസാഹിപ്പിക്കുന്നതിനുള്ള സാമൂഹ്യ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിന്റെ ഭാഗമായാണ് സ്വർണ നാണയം സമ്മാനമൊരുക്കി മനോരമ ഓൺലൈനും മലബാർ ഗോൾഡും കൈകോർക്കുന്നത്.
English Summary : Bindhu is the twelth Winner in Tax Payer Citizen Contest