ADVERTISEMENT

മുംബൈ ∙ വീസ പ്രശ്നം പരിഹരിക്കപ്പെട്ടതോടെ ചെന്നൈ സൂപ്പർ കിങ്സിന്റെ ഇംഗ്ലണ്ട് ഓൾറൗണ്ടർ മൊയീൻ അലി ഇന്ത്യയിലെത്തി.  എന്നാൽ 3 ദിവസം ക്വാറന്റീൻ പൂർത്തിയാക്കേണ്ടതിനാൽ‌ നാളെ കൊൽക്കത്തയ്ക്കെതിരെയുള്ള ആദ്യ മത്സരത്തിൽ മൊയീൻ ടീമിലുണ്ടാകില്ല. 31ന് ലക്നൗ സൂപ്പർ ജയന്റ്സിനെതിരെയാണ് ചെന്നൈയുടെ 2–ാം മത്സരം.  ചെന്നൈയ്ക്കു വേണ്ടി കഴിഞ്ഞ സീസണിലെ 15 ഇന്നിങ്സുകളിൽ 357 റൺസും 6 വിക്കറ്റുകളും നേടി. 

മാർക് വുഡിന് പകരം ആൻഡ്രൂ ടൈ 

മുംബൈ ∙ പരുക്കേറ്റ ഇംഗ്ലണ്ട് പേസർ മാർക് വുഡിനു പകരം ഓസ്ട്രേലിയൻ ബോളർ ആൻഡ്രൂ ടൈ ലക്നൗ സൂപ്പർ ജയന്റ്സ് ടീമിൽ. 2018 ഐപിഎൽ സീസണിൽ കൂടുതൽ വിക്കറ്റ് നേടി പർപ്പിൾ ക്യാപ്പ് സ്വന്തമാക്കിയ താരമാണ് മുപ്പത്തിയഞ്ചുകാരൻ ടൈ. പഞ്ചാബ് കിങ്സിനു വേണ്ടി കളിച്ച ടൈ വീഴ്ത്തിയത് 24 വിക്കറ്റുകൾ. ഗുജറാത്ത് ലയൺസ്, രാജസ്ഥാൻ റോയൽസ് ടീമുകൾക്കു വേണ്ടിയും കളിച്ച ടൈ ഐപിഎലിൽ ആകെ 27 മത്സരങ്ങളിൽ നിന്നായി 40 വിക്കറ്റുകൾ നേടി.

English Summary: IPL: Moeen Ali arrives; Andrew Tye  replace Mark Wood

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com