ADVERTISEMENT

മുംബൈ ∙ വാങ്കഡെ സ്റ്റേഡിയത്തിൽ സ്വന്തം കാണികളുടെ മുന്നിൽ ഐപിഎൽ സീസണിലെ ആദ്യ ജയം നേടാമെന്ന മുംബൈ ഇന്ത്യൻസിന്റെ പ്രതീക്ഷ ചെന്നൈ സൂപ്പർ കിങ്സ് വെറ്ററൻ താരം അജിൻക്യ രഹാനെ തകർത്തു. പതിവു പ്രതിരോധ ശൈലി വിട്ട് മുംബൈ ബോളർമാരെ രഹാനെ കടന്നാക്രമിച്ചപ്പോൾ ഐപിഎലിലെ എൽ ക്ലാസിക്കോ എന്നറിയപ്പെടുന്ന മുംബൈ–ചെന്നൈ പോരാട്ടത്തിൽ ചെന്നൈയ്ക്ക് 7 വിക്കറ്റ് വിജയം.

ആദ്യം ബാറ്റ് ചെയ്ത മുംബൈ ഉയർത്തിയ 158 റൺസ് വിജയലക്ഷ്യം ചെന്നൈ 18.1 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ മറികടന്നു. രഹാനെ 27 പന്തിൽ 61 റൺസ് നേടി. ഋതുരാജ് ഗെയ്ക്‌വാദ് 40 റൺസ് നേടി പുറത്താകാതെ നിന്നു. ചെന്നൈയ്ക്കായി രവീന്ദ്ര ജഡേജ 3 വിക്കറ്റ് വീഴ്ത്തി. മിച്ചൽ സാന്റ്നർ, തുഷാർ ദേശ്പാണ്ഡെ എന്നിവർ 2 വിക്കറ്റ് വീതം നേടി. സ്കോർ: മുംബൈ– 20 ഓവറിൽ 8ന് 157. ചെന്നൈ 18.1 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 159.

158 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയ്ക്കു സ്കോർ തുറക്കും മുൻപേ ഡെവൺ കോൺവേയുടെ വിക്കറ്റ് നഷ്ടമായെങ്കിലും രഹാനെ രക്ഷകനായി അവതരിക്കുകയായിരുന്നു. മുംബൈ പേസർ അർഷദ് ഖാൻ എറിഞ്ഞ ഒരോവറിൽ ഒരു സിക്സും 4 ഫോറും ഉൾപ്പെടെ 23 റൺസ് നേടിയ രഹാനെ 19 പന്തിൽ അർധ സെഞ്ചറി തികച്ചു.

കാമറൂൺ ഗ്രീനിന്റെ ക്യാച്ചെടുത്ത ശേഷം പന്ത് പിന്നിലേക്കിട്ട് അംപയറെ തിരിഞ്ഞു നോക്കുന്ന ചെന്നൈ താരം രവീന്ദ്ര ജഡേജ.

ഐപിഎലിൽ 2020ന് ശേഷം രഹാനെയുടെ ആദ്യ അർധ സെഞ്ചറിയാണിത്. ആദ്യ മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുത്ത ഗെയ്ക്‌വാദിനെ കാഴ്ചക്കാരനാക്കി നിർത്തിയായിരുന്നു രഹാനെയുടെ പ്രകടനം. 8–ാം ഓവറിൽ രഹാനെ പുറത്താകുമ്പോൾ ചെന്നൈ ഏറെക്കുറെ ജയം ഉറപ്പിച്ചിരുന്നു. 7 ഫോറും 3 സിക്സും രഹാനെ നേടി. ശിവം ദുബെ (28) 15–ാം ഓവറിൽ പുറത്തായെങ്കിലും അമ്പാട്ടി റായുഡുവും (20) ഗെയ്ക്‌വാദും ചേർന്ന് ചെന്നൈയെ ജയത്തിലെത്തിച്ചു. 

നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്ക് രോഹിത്തും ഇഷാനും ചേർന്നു മികച്ച തുടക്കമാണ് നൽകിയത്. ചെന്നൈ ബോളർമാരെ ഇരുവരും ആദ്യ ഓവറുകളിൽ കടന്നാക്രമിച്ചെങ്കിലും 4–ാം ഓവറിലെ അവസാന പന്തിൽ രോഹിത്തിന്റെ സ്റ്റംപ് തെറിപ്പിച്ച് തുഷാർ ദേശ്പാണ്ഡെ മുംബൈയുടെ ആദ്യ വിക്കറ്റ് വീഴ്ത്തി. കാമറൂൺ ഗ്രീനിനെ ഒരറ്റത്ത് നിർത്തി ഇഷാൻ കിഷൻ തകർത്തടിച്ചതോടെ മുംബൈ സ്കോർ കുതിച്ചു. 7–ാം വിക്കറ്റിൽ ജഡേജ കിഷനെ പുറത്താക്കിയതോടെ മുംബൈയുടെ തകർച്ച തുടങ്ങി. പിന്നാലെ വന്ന സൂര്യകുമാർ യാദവ് (1) ഒരിക്കൽ കൂടി നിരാശപ്പെടുത്തി. അവസാന ഓവറുകളിൽ ടിം ഡേവിഡ് (22 പന്തിൽ 31) നടത്തിയ പ്രകടനമാണ് മുംബൈയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.

English Summary : Chennai Super Kings defeated Mumbai Indians in IPL

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com