ADVERTISEMENT

ന്യൂഡൽഹി ∙ ഏകദിന ലോകകപ്പിൽ ഇത്തവണ ജേതാക്കളായില്ലെങ്കിൽ കിരീടത്തിനായി ഇന്ത്യ 3 ലോകകപ്പുകൾകൂടി കാത്തിരിക്കേണ്ടിവരുമെന്ന് രവി ശാസ്ത്രി. 12 വർഷം മുൻപാണ് ഇന്ത്യ അവസാനമായി കപ്പുയർത്തിയത്.

ഇന്ത്യൻ ടീമിലെ പ്രമുഖ താരങ്ങളെല്ലാം കരിയറിന്റെ അവസാന ഘട്ടത്തിലാണ്. ടീമിലെ 7 താരങ്ങളുടെ അവസാന ലോകകപ്പ് ആയിരിക്കും ഇത്. അതുകൊണ്ടുതന്നെ ഇന്ത്യയ്ക്കു ജേതാക്കളാകാനുള്ള സുവർണാവസരമാണ് ഈ ടൂർണമെന്റ്– ശാസ്ത്രി പറഞ്ഞു. ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ബോളിങ് സഖ്യമാണ് ഇപ്പോഴത്തേതെന്നും രവി ശാസ്ത്രി ചൂണ്ടിക്കാട്ടി.

English Summary:

If Team India miss out this time, Ravi Shastri has warned that India will probably have to wait for another three World Cups to the title

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com